Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: മുത്ത്‌നബിയുടെ ജീവിതവും ദര്‍ശനവും വേണ്ടത് പോലെ മനസ്സിലാക്കാനും പ്രവാചകനെ അടുത്തറിയാനും ജ്ഞാന സമ്പത്ത് അത്യന്താപേക്ഷിതമാണെന്നും പ്രവാചകനെ അടുത്തറിഞ്ഞവര്‍ അവിടത്തെ തിരുജീവിതം സ്വജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുമെന്നും പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് അത്താഹുള്ളാ തങ്ങള്‍ ഉദ്യാവരം പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്റെ അഞ്ചാം ദിന പ്രകീര്‍ത്തന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. 


മതവിദ്യാര്‍ത്ഥികള്‍ പ്രവാചകനെ കുറിച്ച് കൂടുതല്‍ പഠിക്കാനും പൊതുസമൂഹത്തിന് പഠിപ്പിച്ച് കൊടുക്കാനും സമയം കണ്ടെത്തണമെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു. 

സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്മദ് കബീര്‍ ജമലുല്ലെലി തങ്ങള്‍ കര പ്രഭാഷണം നടത്തി. അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, കന്തല്‍ സൂപ്പി മദനി, സയ്യിദ് ബഷീര്‍ തങ്ങള്‍, അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുലത്വീഫ് സുറൈജി, മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ ഇര്‍ഫാനി, അബ്ദുല്‍ ഫത്താഹ് സഅദി സ്വാഗതവും സഫ് വാന്‍ ഹിമമി നന്ദിയും പറഞ്ഞു.

Leave A Reply