Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , , » പ്രവാചക പ്രകീര്‍ത്തനങ്ങളൂടെ ജനകീയതക്ക് മുഹിമ്മാത്തിന്റെ സേവനം മഹത്തരം: സയ്യിദ് മദനി തങ്ങള്‍

പ്രവാചക പ്രകീര്‍ത്തനങ്ങളൂടെ ജനകീയതക്ക് മുഹിമ്മാത്തിന്റെ സേവനം മഹത്തരം: സയ്യിദ് മദനി തങ്ങള്‍

Written By Muhimmath News on Wednesday, 14 November 2018 | 20:28

പുത്തിഗെ: വിശുദ്ധ റബീഇല്‍ മുഹിമ്മാത്തില്‍ നടക്കുന്ന പ്രവാചക പ്രകീര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ അഭിപ്രായപ്പെട്ടു. മുിഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ പ്രവാചക പ്രകീര്‍ത്തന സസദസ്സിന്റെ ആറാം ദിന പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളൂടെ നേതൃത്വത്തില്‍ ആരംഭിച്ച മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ പ്രവാചക പ്രകീര്‍ത്തന സദസ്സുകളെ കൂടുതല്‍ ജനകീയവും വ്യവസ്ഥാപിതവുമാക്കുന്നതില്‍ വലിയ സംഭാവനകളാണ് നല്‍കിയത്. വിശ്വാസി മനസ്സുകളില്‍ പ്രവാചക സ്‌നേഹം വളര്‍ത്തുന്നതിന് മുഹിമ്മാത്തിന്റെ ഈ സംരംഭം ഏറെ സഹായകമായിട്ടുണ്ട്.

ആചാര അനുഷ്ടാനങ്ങളിലെ തനിമ നില നിറുത്തുമ്പോഴാണ് സമൂഹത്തിന് അതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നത്. മൗലീദ്, മാല, റാത്തീബ് തുടങ്ങിയ അനുഷ്ടാനങ്ങള്‍ തനിമയോടെ സമൂഹത്തിന് പകര്‍ന്ന് നല്‍കാന്‍ നാം തയ്യാറാകണം, തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി ആരംഭ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ പ്രഭാഷണം നടത്തി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ബഷീര്‍ തങ്ങള്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബൂബക്കര്‍ കാമില്‍ സഖാഫി, തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved