Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , , , , » പ്രകീര്‍ത്തന സദസ്സിന് ജനത്തിരക്ക് ഏറുന്നു; മാഉ മുബാറക് സ്വീകരിക്കാന്‍ എത്തിയത് ആയിരങ്ങള്‍

പ്രകീര്‍ത്തന സദസ്സിന് ജനത്തിരക്ക് ഏറുന്നു; മാഉ മുബാറക് സ്വീകരിക്കാന്‍ എത്തിയത് ആയിരങ്ങള്‍

Written By Muhimmath News on Friday, 16 November 2018 | 19:33

പുത്തിഗെ: മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ നടത്തി വരുന്ന പ്രകീര്‍ത്തന സദസ്സിന് ജനത്തിരക്ക് ഏറുന്നു. സദസ്സിനോടനുബന്ധിച്ച് വെള്ളിയാഴ്ച നടന്ന മാഉ മുബാറക് സ്വീകരിക്കാന്‍ എത്തിയത് ആയിരങ്ങള്‍. 

എല്ലാ വര്‍ഷവും നടന്നു വരുന്ന മാഉ മുബാറക് വിതരണം ജനങ്ങള്‍ക്കിടയില്‍ പ്രചരണം ഏറി വന്നതിനാല്‍ ഈ വര്‍ഷത്തെ മാഉ മുബാറക് സ്വീകരിക്കാനെത്തിയവരില്‍ കേരള കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ ജില്ലക്കാരാണ്. മുഹിമ്മാത്തില്‍ നടന്ന വിപുലമായ സദസ്സില്‍ പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിച്ചു. 

സയ്യിദ് സിറാജുദ്ധീന്‍ തങ്ങള്‍ പ്രാംഭ പ്രാര്‍ത്ഥന നടത്തി. അബ്ബാസ് സഖാഫി കാവുപുറം മുഖ്യ പ്രഭാഷണം നടത്തി. മൗലീദ് സദസ്സിന് മുഹിമ്മാത്ത് വര്‍ക്കിങ്ങ് പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരി നേതൃത്വം നല്‍കി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി മാഉ മുബാറക് വിതരണം നടത്തി.സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ആന്ത്രോത്ത് നേതൃത്വം നല്‍കി. 


സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ അല്‍ ഹൈദറൂസി തങ്ങള്‍, സയ്യിദ് കരീം തങ്ങള്‍ പന്നിപ്പാറ, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹുസൈനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അശ്‌റഫ് തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ സ്വാഗതവും മൂസ സഖാഫി കളത്തൂര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved