Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , , , » തിരു സ്പര്‍ശന മാഹാത്മ്യം ഉള്‍ക്കൊള്ളുന്നത് പ്രവാചകനെ അടുത്തറിയാന്‍ കാരണമാകും- മള്ഹര്‍ തങ്ങള്‍

തിരു സ്പര്‍ശന മാഹാത്മ്യം ഉള്‍ക്കൊള്ളുന്നത് പ്രവാചകനെ അടുത്തറിയാന്‍ കാരണമാകും- മള്ഹര്‍ തങ്ങള്‍

Written By Muhimmath News on Saturday, 17 November 2018 | 18:49

പുത്തിഗെ: തിരുനബി (സ) തങ്ങളുടെ ശരീരവുമായി ബന്ധപ്പെട്ട സര്‍വ്വതിനും നാഥന്‍ നല്‍കുന്ന വണ്ണമായ പുണ്യം മനസ്സിലാക്കാന്‍ സമൂഹം തയ്യാറാകേണ്ടതുണ്ട്. അസ്സാനുബ്‌നു സാബിത്ത് എന്ന സ്വഹാബി മദ്ഹ് ആലപിച്ചതിന്ന് വേണ്ടി മുത്ത് നബി നല്‍കിയ പുതപ്പിനെ സ്വഹാബി ആദരിച്ചതും തിരുമേനി കിടന്നെണീറ്റ കബ്‌റില്‍ കിടക്കാന്‍ സൗഭാഗ്യമുണ്ടായ മഹതിക്ക് കബറിലെ ഇടുക്കം ഒഴിവാക്കിയതുമൊല്ലാം തിരുസ്പര്‍ശനത്തിന് സൃഷ്ടാവ് നല്‍കുന്ന അംഗീഗാരങ്ങളാണ്. ഇത്തരം മഹാത്മ്യങ്ങള്‍ മനസ്സിലാക്കുന്നത് പ്രവാചകനെ അടുത്തറിയാന്‍ കാരണമാകുമൊന്നും പ്രമുഖ ആത്മീയ പണ്ഡിതനും എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷനുമായ മള്ഹര്‍ ജനറല്‍ സെക്രട്ടരി സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി കൊന്നാര് പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുറസൂല്‍ പ്രകീര്‍ത്തന സദസ്സിന്റെ ഒമ്പതാം ദിനത്തില്‍ നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ധേഹം.

സദസ്സിലെത്തിയ വിദേശ പ്രതിനിധികളായ അബ്ദുല്‍ ഹാമിദ് അല്‍ ദുബീയ്, അബ്ദുല്‍ ബാസിത്ത് അസദ്, ഫഹദ് ഫള്ല്‍ സാലിം, അലി മുഹമ്മദ് അല്‍ ബലൂഷി എന്നിവരെ ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അനുമോദിച്ചു.


കുഞ്ഞ് മുഹമ്മദ് അഹ്‌സനി മലപ്പുറം പ്രഭാഷണം നടത്തി പ്രാരംഭ പ്രാര്‍ത്ഥനക്ക് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ചൗക്കി നേതൃത്വം നല്‍കി. സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍, ബഷീര്‍ സഖാഫി കൊല്ല്യ, സിദ്ധീഖ് സഖാഫി ബായാര്‍, ശാഫി സഅദി ശിറിയ, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, അബ്ദുല്ല സുഹ്‌രി തുപ്പക്കല്‍, അബ്ബാസ് സഖാഫി മണ്ഠമ. തുടങ്ങിയവര്‍ സംബന്ധിച്ചു.

സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ സ്വാഗതവും ഹാഫിള് എന്‍ കെ എം മഹ്‌ളരി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved