Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: വിശുദ്ധ റബീഇന്റെ സായാഹ്നങ്ങള്‍ ധന്യമാക്കി മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ പ്രവാചക പ്രകീര്‍ത്തനം തിങ്ങളാഴ്ച സമാപിക്കും. പത്താം ദിനം നടന്ന പ്രകീര്‍ത്തന സദസ്സ് സയ്യിദന്മാരുടെ നിറസാനിധ്യം കൊണ്ട് ധന്യമായി. 


ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. മൗലീദ് സദസ്സിന് സയ്യിദ് അബ്ദുല്‍ ഖാദര്‍ അല്‍ ബുഖാരി ആലൂര്‍ നേതൃത്വം നല്‍കി. സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.  സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട അനുമോധന പ്രസംഗം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം സമാപന പ്രാര്‍ത്ഥന നടത്തി.

സയ്യിദ് നുഹ്മാന്‍ തങ്ങള്‍ പൈവള്ളിഗെ, സയ്യിദ് ബഷീര്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സീതിക്കുഞ്ഞി മുസ്ലിയാര്‍ കന്യാന, അശ്രഫ് ജൗഹരി എരുമാട്, അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍ പാടലടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി മുഖ്യ പ്രഭാഷണം നടത്തി. 

പ്രാര്‍ത്ഥനയിലും പ്രകീര്‍ത്തനത്തിലും പങ്ങാളികളാകാന്‍ നൂറ് കണക്കിനാളുകള്‍ എത്തിച്ചേര്‍ന്നു.

Leave A Reply