Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ നൂറുകണക്കിനു രോഗികള്‍ക്കും ആശ്രിതര്‍ക്കും പഴവര്‍ഗങ്ങളടങ്ങിയ ഭക്ഷ്യകിറ്റ് സമ്മാനിച്ചും ആശുപത്രിയില്‍ ചൂടുവെള്ളം നല്‍കുന്നതിന് ടാങ്ക് സ്ഥാപിച്ചും മുഹിമ്മാത്തിന്റെ മീലാദ് ആഘോഷം.
മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ നടത്തിവരുന്ന വിവിധ മീലാദ് പ്രോഗ്രാമുകളുടെ ഭാഗമായാണ് ജനറല്‍ ആശുപത്രികളിലെ രോഗികള്‍ക്കൊപ്പം കാരുണ്യസ്പര്‍ശവുമായി കടന്നുവരുന്നത്. ഭക്ഷ്യകിറ്റ് നല്‍കുന്നതിനോടൊപ്പം മുഹിമ്മാത്ത് സാരഥികള്‍ ഓരോ രോഗികളെയും സമാശ്വസിപ്പിച്ച് പ്രാര്‍ഥന നടത്തി മണിക്കൂറുകള്‍ ചെലവഴിച്ചു. 
മുഹിമ്മാത്ത് സ്ഥാപിച്ച ഹീറ്റര്‍ രോഗികള്‍ക്ക് ചൂടുവെള്ളം ഉപയോഗപ്പെടുത്താന്‍ ഏറെ സഹായകമായി.

കഴിഞ്ഞവര്‍ഷം ജനറല്‍ ആശുപത്രിയിലേക്ക് സ്‌ട്രെച്ചര്‍ ട്രോളിയും മുഹിമ്മാത്ത് കാരുണ്യസ്പര്‍ശമായി നല്‍കിയിരുന്നു.

സമൂഹത്തിലെ അനാഥകളും അഗതികളുമടക്കം ആയിരത്തി അഞ്ഞൂറോളം വരുന്ന വിദ്യാര്‍ത്ഥികളുടെ ജീവിത വിജ്ഞാന മേഖലയിലെ ചെലവ് സൗജന്യമായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന മുഹിമ്മാത്ത് ജീവകാരണ്യ മേഖലയില്‍ 26 വര്‍ഷമായി വിപുലമായ സേവനമാണ് കാഴ്ചവെക്കുന്നത്. ഇതിനു പുറമേ കൊച്ചിളം പ്രായത്തില്‍ തന്നെ പിതാവ് നഷ്ടപ്പെട്ട 300ഓളം വരുന്ന 8 വയസ്സിന് താഴെയുള്ള അനാഥ കുഞ്ഞുങ്ങളുടെ ജീവിത ചെലവിലേക്ക് ഓരോ മാസവും നിശ്ചിത തുക വീട്ടിലെത്തിച്ച് നല്‍കുന്ന സംരംഭവും മുഹിമ്മാത്തിന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്നു.


ചൂട് വെള്ള സംഭരണി ഉദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മെമ്പര്‍ അഡ്വ. ഫൈസല്‍ നിര്‍വഹിച്ചു. രോഗികള്‍ക്കുള്ള ഫ്രൂട്ട് കിറ്റ് വിതരണം ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. 
ഡോ. ജമാലുദ്ദീന്‍, ഡപ്യൂട്ടി സൂപ്രണ്ട് ഗീതാ ഗുരുദാസന്‍, ഹെഡ് നഴ്‌സ് ഗീതാ ശ്രീധരന്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, ജബ്ബാര്‍ ഹാജി നുള്‌ളിപ്പാടി, നാഷണല്‍ അബ്ദുല്ല, മുഹമ്മദ് ടിപ്പുനഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു. സിദ്ദീഖ് ഹിമമി ഗുണാജെ നന്ദിയും പറഞ്ഞു. 





Leave A Reply