Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , , , » ആദരവ് ആരാധനയല്ല - കുമ്പോല്‍ തങ്ങള്‍

ആദരവ് ആരാധനയല്ല - കുമ്പോല്‍ തങ്ങള്‍

Written By Muhimmath News on Monday, 19 November 2018 | 20:30

പുത്തിഗെ: സൃഷ്ടാവ് ആദരിച്ചതിനെ ആദരിക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ്. മുത്ത് നബിയെ ആദരിക്കലും അവിടുത്തെ ജന്മദിനത്തില്‍ സന്തോഷിക്കലും മുസ്ലിംകളുടെ കടമയാണ്. ജന്മദിനസന്തോഷ ഭാഗമായും അല്ലാതെയും അവിടത്തെ പ്രകീര്‍ത്തനങ്ങള്‍ ആലപിക്കുന്നതും തോരണങ്ങളാല്‍ അലങ്കരിക്കുന്നതുമെല്ലാം ആദരവിന്റെ ഭാഗമായി ചെയ്യുന്ന ആനന്ദപ്രകടനങ്ങളാണെന്നും അത്തരം പ്രവര്‍ത്തനങ്ങളെ നബിതങ്ങള്‍ക്കുള്ള ആരാധനയായി മുദ്രകുത്തുന്നത് അജ്ഞതയാണെന്നും സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ പ്രസിഡന്റുമായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുറസുല്‍ ഫൗണ്ടേഷന്‍ നടത്തി വരുന്ന പ്രകീര്‍ത്തന സദസ്സിന്റെ സമാപന വേദി ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. 



മാതാപിതാക്കളെയും ഗുരുനാഥരെയും ആദരിക്കുന്നത് അവര്‍ക്കുള്ള ആരാധനയാണെന്ന ആരെങ്കിലും  വിശ്വസിക്കുമോയെന്നും തങ്ങള്‍ ചോദിച്ചു.


സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം മൗലിദിന് നേതൃത്വം നല്‍കി. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ഹാഫിള് സയ്യിദ് ഇസ്മായില്‍ ബാഫഖി കൊയിലാണ്ടി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് യു പി എസ് തങ്ങള്‍ ആലംപാടി, സയ്യിദ് ബഷീര്‍ തങ്ങള്‍,ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഷേണി, മൂസ സഖാഫി കളത്തൂര്‍, അബ്സ്സലാം അഹ്‌സനി, സീതിക്കുഞ്ഞി മുസ്ലിയാര്‍ കന്യാന, അബ്ബാസ് സഖാഫി കാവുംപുറം, ആദം സഖാഫി, ജമാല്‍ സഖാഫി പെര്‍വാട്, അബുബക്കര്‍ കാമില്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

സയ്യിദി ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ സ്വാഗതവും സ്വാദിഖ് അഹ്‌സനി രാമനാട്ടുകര നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved