Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , , , , » സ്‌കൗട്ട് ദഫ് സംഘങ്ങള്‍ വര്‍ണ വിസമയം തീര്‍ക്കും: പ്രവാചക ജന്മ മാസത്തെ വരവേറ്റ് മുഹിമ്മാത്ത് മീലാദ് വിളംബര റാലി വ്യാഴാഴ്ച കാസര്‍കോട്ട്, വിപുലമായ സജ്ജീകരണങ്ങള്‍

സ്‌കൗട്ട് ദഫ് സംഘങ്ങള്‍ വര്‍ണ വിസമയം തീര്‍ക്കും: പ്രവാചക ജന്മ മാസത്തെ വരവേറ്റ് മുഹിമ്മാത്ത് മീലാദ് വിളംബര റാലി വ്യാഴാഴ്ച കാസര്‍കോട്ട്, വിപുലമായ സജ്ജീകരണങ്ങള്‍

Written By Muhimmath News on Tuesday, 6 November 2018 | 20:01

പുത്തിഗെ: പ്രവാചകര്‍ മുഹമ്മദ് നബി (സ) യുടെ ജന്മദിന മാസമായ റബീഇന്  സ്വാഗതമോതി മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ നവംബര്‍ 8ന് കാസര്‍കോട് നഗരത്തില്‍ മീലാദ് വിളംബര റാലി നടക്കും.

മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ജില്ലയിലെ പ്രസ്ഥാനിക നേതാക്കളും നയിക്കുന്ന റാലി വൈകുന്നേരം 3.30ന് പുലിക്കുന്നില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത്  സമാപിക്കും.

മുഹിമ്മാത്ത് വിദ്യാര്‍ത്ഥികളുടെ ദഫ് സ്‌കൗട്ട് സംഘങ്ങള്‍ തീര്‍ക്കുന്ന വര്‍ണ വിസ്മയ കാഴചകള്‍ റാലിയെ മനോഹരമാക്കും.  മുഹിമ്മാത്ത് വിദ്യാര്‍ത്ഥികള്‍ക്കു പുറമെ നാട്ടുകാരും റാലിയില്‍ അണി നിരക്കും.  

റാലിയുടെ സജ്ജീകരണത്തിന് കാസര്‍കോട് സുന്നി സെന്ററില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും  മൂസ സഖാഫി കളത്തൂര്‍ നന്ദിയും  പറഞ്ഞു.

സയ്യിദ് അലവി തങ്ങള്‍ ചെയ്യുംകുഴി, സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, അബ്ബാസ് സഖാഫി മണ്‍ഠമ, മുഹമ്മദ് ടിപ്പു നഗര്‍, സലീം കോപ്പ, മഹ്മൂദ് ഹാജി നെല്ലിക്കുന്ന്, ഇബ്രാഹീം കെ കെ കൊല്ലമ്പാടി, സിറാജുദ്ദീന്‍ തളങ്കര, ഖാദിര്‍ ടിപ്പു നഗര്‍, അബ്ദുല്‍ ഹാരിസ് കെ എം, ത്വഹിര്‍ കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.

2005 ല്‍  മുഹിമ്മാത്ത് ശില്‍പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ വിശ്വാസികളില്‍ പ്രവാചക സ്‌നേഹം വളര്‍ത്തുന്നതിന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്.

റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ 12 വരെ മുഹിമ്മാത്തില്‍ നടക്കുന്ന പ്രകീര്‍ത്തന സദസ്സില്‍ ആയിരങ്ങള്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved