Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , , , , » സന്തുഷ്ട ജീവിതത്തിന് നിശ്കളങ്ക നബി സ്‌നേഹമാണ് ആവശ്യം കുമ്പോല്‍ തങ്ങള്‍

സന്തുഷ്ട ജീവിതത്തിന് നിശ്കളങ്ക നബി സ്‌നേഹമാണ് ആവശ്യം കുമ്പോല്‍ തങ്ങള്‍

Written By Muhimmath News on Friday, 9 November 2018 | 17:59

പുത്തിഗെ: സന്തുഷ്ട ജീവിതത്തിന് നിശ്കളങ്ക നബി സ്‌നേഹമാണ് വേണ്ടത്. മാലോകര്‍ നേരിടുന്ന സര്‍വ്വ് വിപത്തുകള്‍ക്കും ഉദാത്തമായ പരിഹാരം നിശ്കളങ്ക നബി സ്‌നേഹത്തിലൂടെ നേടിയെടുക്കാന്‍ കഴിയുമെന്നും കുമ്പോല്‍ സയ്യിദ് കെ എസ് മുഖ്താര്‍ തങ്ങള്‍ പറഞ്ഞു. കലുഷിതമായ ഹൃദയങ്ങളില്‍ നവ ചെയ്തന്ന്യം ഉണ്ടാക്കിയെടുക്കാന്‍ പ്രവാചക സന്ദേശത്തിലേക്ക് മടങ്ങലാണ് പോംവഴിയെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രകീര്‍ത്തന സദസ്സ് ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.

ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ മഖാം സിയാറത്തിന് നേതൃത്വം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ എം അന്തുഞ്ഞി മൊഗര്‍ പതാക ഉയര്‍ത്തി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷതവഹിച്ചു. അബൂബക്കര്‍ കാമില്‍ സഖാഫി പാവുറടുക്ക മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍ സമാപന കൂട്ട് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ബഷീര്‍ തങ്ങള്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ബാസ് സഖാഫി കാവുംപുറം, അബ്ദുസ്സലാം അഹ്‌സനി, ഹാജി അമീറലി ചൂരി,  സി.എന്‍. അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഇത്ത്ിഹാദ് മുഹമ്മദ് ഹാജി, ആദം സഖാഫി പള്ളപ്പാടി, സി എന്‍ ജ്അ്ഫര്‍, മുസ്തഫ സഖാഫി പട്ടാമ്പി, പൂന അബ്ദുര്‍റഹ്മാന്‍ ഹാജി, മുക്രി ഇബ്‌റാഹിം ഹാജി, അബൂബക്കര്‍ ഗുഡ്ഡെ, ശരീഫ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. 


അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും ഉമര്‍ സഖാഫി കൊമ്പോട് നന്ദിയും പറഞ്ഞു


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved