Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , , , , , » വിജയത്തിന്റെ ഇരട്ടി മധുരവുമായി മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 'കാക്കത്തൊള്ളായിരം'

വിജയത്തിന്റെ ഇരട്ടി മധുരവുമായി മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 'കാക്കത്തൊള്ളായിരം'

Written By Muhimmath News on Monday, 26 November 2018 | 18:31

പുത്തിഗെ: കണ്ണൂരില്‍ അവസാനിച്ച സംസ്ഥാന സ്‌കൂള്‍ ഗണിതശാസ്ത്രമേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മാത്ത്‌സ് മാഗസിന്‍ മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 'കാക്കത്തൊള്ളായിരം' എ ഗ്രേഡോടു കൂടി രണ്ടാംസ്ഥാനം നേടി വിജയത്തിളക്കം. 

ജില്ലയിലെ ഒന്നാംസ്ഥാനക്കാരെ മറികടന്നാണ് സംസ്ഥാന മത്സരത്തില്‍ രണ്ടാം സ്ഥാനം  കരസ്ഥമാക്കിയത്. കഴിഞ്ഞവര്‍ഷം കുമ്പള സബ്ജില്ലയില്‍ ബി. ഗ്രേഡ് നേടിയ മുഹിമ്മാത്ത് സ്‌കൂളിന്റെ 'ഇമ്മിണി ബല്യ ഒന്ന്' സംസ്ഥാനതലത്തില്‍ എ.ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയിരുന്നു. ഗ്രേസ് മാര്‍ക്ക് ലഭിക്കില്ലെന്നറിഞ്ഞിട്ടും ഏറ്റെടുത്ത പ്രവര്‍ത്തനത്തില്‍ സംസ്ഥാനതല അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുട്ടികള്‍. 


മാഗസിനു പിന്നില്‍ പ്രവര്‍ത്തിച്ച മുസമ്മില്‍, സഫര്‍ അലി, അബ്ദുല്‍ മനാഫ് എന്നിവര്‍ രണ്ടാംവര്‍ഷ സയന്‍സ് വിദ്യാര്‍ഥികളാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved