Latest News :
Home » , , » കുണ്ടൂര്‍ ഉസ്താദ്, കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദ് അനുസ്മരണവും മാസാന്ത ബദര്‍ മൗലൂദും ഞായറാഴ്ച

കുണ്ടൂര്‍ ഉസ്താദ്, കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദ് അനുസ്മരണവും മാസാന്ത ബദര്‍ മൗലൂദും ഞായറാഴ്ച

Written By Muhimmath News on Saturday, 3 November 2018 | 10:52

മുംബൈ: മര്‍കസ് മുംബൈ കമ്മിറ്റി എല്ലാ മാസവും നടത്തി വരുന്ന ബദര്‍ മൗലൂദും ആഷിഖു റസൂല്‍ കുണ്ടൂര്‍ ഉസ്താദ് കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദ് അനുസ്മരണവും കൂട്ടുപ്രാര്‍ഥനയും അന്നദാനവും നവംബര്‍ 4 ഞായറാഴ്ച രാത്രി 9 മണിക്ക് മുംബൈ മര്‍കസ് ഓഫീസില്‍ നടക്കും.

 മര്‍കസ് മുംബൈ ഓര്‍ഗനൈസേഷര്‍ അബ്ദുല്ല സഖാഫി ചപ്പാരപ്പടവ് നേതൃത്വം നല്‍കും ഇസ്മായില്‍ അംജദി മുഖ്യ പ്രഭാഷണം നടത്തും. മുഹമ്മദ് കുഞ്ഞി സഖാഫി സഅദിയ, ഇബ്രാഹിം സുഹ്‌രി, സിദ്ദീഖ് മൗലാനാ മള്ഹര്‍, മുഹമ്മദ് സഖാഫി അല്‍:മദീന, നൗഷാദ് സഅദി, ഇര്‍ഫാന്‍ കാമില്‍ സഖാഫി, അശ്‌റഫ് സഅദി അഡൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved