Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , , , , » മുഹിമ്മാത്ത് മുംബൈ കമ്മിറ്റി സെക്രട്ടറി അശ്‌റഫ് നീര്‍ച്ചാലിന് നുസ്ര ആവാര്‍ഡ്

മുഹിമ്മാത്ത് മുംബൈ കമ്മിറ്റി സെക്രട്ടറി അശ്‌റഫ് നീര്‍ച്ചാലിന് നുസ്ര ആവാര്‍ഡ്

Written By Muhimmath News on Monday, 26 November 2018 | 21:40

മുംബൈ: മുംബൈയിലെ മികച്ച ദീനി സേവന പ്രവര്‍ത്തനത്തിന് ഫൗണ്ടന്‍ മലയാളി അസോസിയേഷന്‍ നല്‍കുന്ന നുസ്ര അവാര്‍ഡ് മുംബൈയിലെ സജീവ സുന്നി പ്രവര്‍ത്തകനും മുഹിമ്മാത്ത് മുംബൈ കമ്മിറ്റി സെക്രട്ടറിയുമായ അശ്‌റഫ് നീര്‍ച്ചാലിന് നല്‍കി ആദരിച്ചു. സുന്നി സ്ഥാപനങ്ങളുടെ സഹകാരിയും മുംബൈയിലെ മത സമുഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യവും സുന്നി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുറ്റ നേതൃത്വതവും പ്രവര്‍ത്തകനുമാണ് അഷ്‌റഫ് നീര്‍ച്ചാല്‍.


മുംബൈയുടെ വിവിധ മേഖലകളില്‍ നടക്കുന്ന ആത്മീയ മജ്‌ലിസുകളുടെ ചുക്കാന്‍ പിടിക്കുകയും അലക്ഷ്യ ബോധത്തില്‍ സഞ്ചരിക്കുന്ന യുവാക്കളെ ദീനി പാതയിലേക്ക് കൊണ്ടു വരുന്ന ദാഇയും കേരളത്തില്‍ നിന്ന് വരുന്ന വിവിധ സ്ഥാപന മേധാവികള്‍ക്ക് സ്ഥാപനങ്ങളെ മുംബൈ നിവാസികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിലും അതിയായ സഹായങ്ങള്‍ ചെയ്യുന്ന വ്യക്തിയുമാണ് അശ്‌റഫ്.


നീര്‍ച്ചാല്‍ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞാമിനയുടെയും മകനായ മുഹമ്മദ് അശ്‌റഫ് 1997 മുതല്‍ മുംബൈയില്‍ സേവനം ചെയ്തുവരുന്നു. മുഹിമ്മാത്തിന് പുറമെ മര്‍ക്കസ് സഅദിയ, മള്ഹര്‍, മഞ്ഞനാടി അല്‍ മദീന, തുടങ്ങിയ സ്ഥാപനങ്ങളുടെ നിസ്വാര്‍ത്ഥ സഹകാരിയുമാണ് അശ്രഫ്. വായന പ്രയനായ അശ്രഫ് പുസ്തക ശേഖരണത്തിലും ശ്രദ്ധേയനാണ്. ഭാര്യ: റംല

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved