Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » » മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത്‌ലീഗ് പ്രതിഷേധ തെരുവ് നടത്തി

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത്‌ലീഗ് പ്രതിഷേധ തെരുവ് നടത്തി

Written By Muhimmath News on Thursday, 22 November 2018 | 10:43

കാസര്‍കോട് : ബന്ധുനിയമനത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രതിഷേധതെരുവ് സംഘടിപ്പിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

 അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് അഷറഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, അബ്ബാസ് ബീഗം, അഡ്വ. വി.എം മുനീര്‍, ഹാരിസ് പട്‌ള, ഹമീദ് ബെദിര, സഹീര്‍ ആസിഫ്, റഹ്മാന്‍ തൊട്ടാന്‍, നൗഫല്‍ തയ്യല്‍, ജലീല്‍ തുരുത്തി, ഫിറോസ് അടുക്കത്ത് ബയല്‍, റഹീം തുരുത്തി, റഷീദ് ഗസാലി, നജീബ് ചേരങ്കൈ, മുജീബ് തളങ്കര, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ അബൂബക്കര്‍ പ്രസംഗിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved