Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: അന്ത്യപ്രവാചകന്‍ മുഹമ്മദ്‌നബി(സ) യുടെ ജന്മദിനം നാടെങ്ങും ആഘോഷിച്ചു. പള്ളികള്‍, മദ്‌റസകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളും നാട്ടുകാരും ഉസ്താദുമാരും പങ്കെടുത്ത നബിദിനറാലികള്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ചൊല്ലി ചിട്ടയോടുകൂടിയായിരുന്നു റാലി നടത്തിയത്. തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദ് കേന്ദ്രീകരിച്ച് നബിദിന റാലി നടത്തി. 

തായലങ്ങാടി അല്‍ മദ്‌റസയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നബിദിനറാലി നടത്തി. ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും വിദ്യാര്‍ഥികളും ഉസ്താദുമാരും അണിനിരന്ന റാലി ഫോര്‍ട്ട്‌റോഡ്, പള്ളം, തുടങ്ങിയവിടങ്ങള്‍ ചുറ്റി മദ്രസാങ്കണത്തില്‍ സമാപിച്ചു.

നെല്ലിക്കുന്ന് പള്ളി പരിസരത്ത് നിന്നാരംഭിച്ച റാലി കാസര്‍കോട് നഗരം ചുറ്റിയശേഷം നെല്ലിക്കുന്ന് അന്‍വാുറുല്‍ ഉലൂം  എയുപി. സ്‌കൂളില്‍ മൗലീദ് പാരായണത്തോടെ സമാപിച്ചു. 



ബെദിര ഹയാത്തുല്‍ ഹുദ മദ്രസയുടെ നബിദിന സന്ദേശ റാലിക്ക് അഹമദ് ദാരിമി ,ബി.എ. കുഞ്ഞഹമ്മദ് ,സി.എം.ഖാലിദ് ഹാജി ,സി.എ. ഹസ്സന്‍ ഹാജി ,ബി.എ. മുനീര്‍ ,സിക്കന്തര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.















കുമ്പോല്‍ :പാപ്പംകോയ നഗര്‍ അല്‍ മദ്‌റസത്തുല്‍ ബദ്രിയ്യ മദ്‌റസ ദര്‍സ് വിദ്യാര്‍ഥാര്‍ത്ഥികളുടെ നബിദിന സന്ദേശ വിളംബര റാലിയോടെ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ച് കുമ്പോല്‍ പാപ്പംകോയ നഗറില്‍ സയ്യിദ് ജാഫര്‍ സ്വദിഖ് തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തി. 

സമാപന സംഘമത്തില്‍ സയ്യിദ് മുഹമ്മദ് ശെമീം തങ്ങള്‍ കുമ്പോല്‍ സ്വാഗതം ആശംസിക്കും. ഹംസ സഖാഫി പൂക്കോട്ടൂര്‍ അദ്യക്ഷത വഹിക്കും. സയ്യിദ് ജാഫര്‍ സ്വദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് മുഹമ്മദ് മുര്‍തളാ തങ്ങള്‍ സമ്മാന വിതരണം ചെയ്യും. സയ്യിദ് ഷുഹൈബ് തങ്ങള്‍ കുമ്പോല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. കരീം മുസ്ലിയാര്‍ കണ്ണൂര്‍, ആരിഫ് സഅദി, ഉമര്‍ സഖാഫി മയ്യളം, ശിഹാബുദ്ദീന്‍ ജൗഹരി ചെടേക്കാല്‍, അഹമ്മദ് സവാദ് മുസ്ലിയാര്‍ ചേടേക്കാല്‍, ഹമീദ് ഹാജി തുടങ്ങിയവര്‍ ആശംസ അര്‍പ്പിക്കും. 


മിലാദ് റാലി: വിനായക ക്ലബ്ബിന്റെ ഓറഞ്ച് വിതരണം ശ്രദ്ധേയമായി.
കുമ്പള: മുളിയടക്കം, മുഹിയ്യദ്ധീന്‍ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മീലാദ് റാലിക്ക് വിനായക ക്ലബ്ബിന്റെ സ്വീകരണം ശ്രദ്ധേയമായി. കിഷോര്‍,മനോജ്,പ്രകാശ്  എന്നിവരാണ് നേത്രത്വം നല്‍കിയത്,


ഖത്തീബ് ഹസ്സൈനാര്‍ മിസ്ബാഹി അഭിനന്ധനാ പ്രഭാഷണം നടത്തി, ഉസ്താദുമാരായ സി കെ മൂസ മുസ്ലിയാര്‍ , ഖലില്‍ സഅദി , കരിം ജൗഹരി എന്നിവരും ജമാഅത്ത് കമിറ്റി ഭാരവാഹികളും റാലിക്ക് നേത്രത്വം നല്‍കി,


Leave A Reply