Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
 
നീലേശ്വരം: കണ്ണൂര്‍ യശ്വന്ത്പുര്‍ എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചു. നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ച കാര്യം റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ സുരേഷ് ഗോപി എം പി യെ അറിയിച്ചു. വണ്ടി നിര്‍ത്തുന്ന ദിവസം റെയില്‍വേ പിന്നീട് അറിയിക്കും.  യശ്വന്ത്പുര്‍ എക്‌സ്പ്രസ് ആഴ്ചയില്‍ മൂന്നുദിവസം മൈസൂരു ജങ്ഷന്‍ വഴിയും (16517/16518) നാലുദിവസം ശ്രാവണബെലഗോള വഴിയുമാണ് (16511  /16512 ) ഓടുന്നത്. സ്റ്റോപ്പ് സംബന്ധിച്ച് നേരത്തേ തന്നെ പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും അത് നടപ്പായിരുന്നില്ല. മാസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറായത്.

റെയില്‍വേ പാലക്കാട് ഡിവിഷന്‍, ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ആസ്ഥാനം എന്നിവിടങ്ങളില്‍നിന്ന് നേരത്തേ തന്നെ സ്റ്റോപ്പിന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, സാങ്കേതികക്കുരുക്കുകള്‍ തുടര്‍നടപടികള്‍ക്ക് തടസ്സമായി. ഉദ്യോഗസ്ഥതലത്തിലും എതിര്‍പ്പുണ്ടായിരുന്നു. അതൊക്കെ പരിഹരിച്ചാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ജനുവരി 30 മുതല്‍ ചെന്നൈ സൂപ്പര്‍ഫാസ്റ്റിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇതിനു ശേഷവും ഉണ്ടായ സമ്മര്‍ദത്തെത്തുടര്‍ന്ന് യശ്വന്ത്പുരിനും,  ഇന്റര്‍സിറ്റി എക്‌സ്പ്രസിനും ചെന്നൈ-മംഗളൂര്‍ മെയിലിനും സ്റ്റോപ്പ് അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു. അവശേഷിക്കുന്ന വണ്ടികളുടെ കാര്യത്തിലും അടുത്ത ദിവസങ്ങളില്‍ തീരുമാനമാകും. മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം പി  റിച്ചാര്‍ഡ് ഹെ, എന്നിവരും സുരേഷ് ഗോപി എം പി ക്ക് പുറമെ നീലേശ്വരത്തെ റെയില്‍വേ വികസന വിഷയത്തില്‍ ഇടപെട്ടിരുന്നു. പ്രഖ്യാപിച്ച സ്റ്റോപ്പ് പ്രാവര്‍ത്തികമാകാത്ത കാര്യം നീലേശ്വരം സ്വദേശിയും കേന്ദ്ര ആദായനികുതി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറലുമായ പി.മനോജ്കുമാര്‍ സുരേഷ്‌ഗോപിയുടെ എം പി യുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം നടത്തിയ ഇടപെടലാണ് സ്റ്റോപ്പ് അനുവദിക്കാന്‍ സഹായകരമായത്. നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡിവിഷനിലേക്ക് സുരേഷ്‌ഗോപി കത്തയച്ചത്. സ്റ്റോപ്പിന് ഡിവിഷന്‍ ശുപാര്‍ശ ചെയ്തതായും ഇക്കാര്യം ചെന്നൈയിലേക്ക് അയച്ചിട്ടുണ്ടെന്നും വൈകാതെ മറുപടി ലഭിച്ചു.  എന്നാല്‍, ഫയല്‍ വീണ്ടും ചെന്നൈയില്‍ കുടുങ്ങി. ഇതോടെ ചെന്നൈയിലെ ദക്ഷിണ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ എസ് അന്തരാമന് എം പി കത്തയച്ചു. സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ ബോര്‍ഡിന് ശുപാര്‍ശ ചെയ്തതായി കാണിച്ച് ജൂണ്‍ ഏഴിന് മറുപടിയും ലഭിച്ചു. പി മനോജ്കുമാര്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടതിനെത്തുടര്‍ന്നാണ് തടസ്സങ്ങളെല്ലാം നീങ്ങി സ്റ്റോപ്പ് യാഥാര്‍ഥ്യമായത്. 

കൊച്ചുവേളി  മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  നീലേശ്വരം റെയില്‍വേ സ്റ്റേഷനെ എ ക്ലാസ് റെയില്‍വേ സ്റ്റേഷനാക്കി ഉയര്‍ത്തണമെന്നവശ്യപ്പെട്ട് വിവിധ സംഘടനകള്‍ റയില്‍വേ മന്ത്രാലയത്തിന് നിവേദനം നല്‍കിയിട്ടുണ്ട്. ചെറുവത്തൂര്‍, മടിക്കൈ, കിനാനൂര്‍ കരിന്തളം, കയ്യൂര്‍ ചീമേനി, ബളാല്‍ , വെസ്റ്റ് എളേരി , ഈസ്റ്റ് എളേരി , കോടോം ബേളൂര്‍, വലിയ പറമ്പ് തുടങ്ങിയ പഞ്ചായത്തുകളിലേയും , നീലേശ്വരം മുന്‍സിപ്പാലിറ്റിയിലേയും, പുതുക്കൈ വില്ലേജിലേയും ജനങ്ങളുടെ ഏക ആശ്രയമാണ് നീലേശ്വരം സ്റ്റേഷന്‍.       

Leave A Reply