Saturday, 3 November 2018

ഉളുവാര്‍ സ്വദേശി സഊദിയില്‍ നിര്യാതനായി
























കുമ്പള: ഉളുവാര്‍ സ്വദേശി സൗദിയില്‍ നിര്യാതനായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഉളുവാര്‍ കോരത്തിലയിലെ പരേതനായ ഇദ്ദീന്‍കുഞ്ഞി ഹാജിയുടെ മകന്‍ കെ.ഇ. ഇബ്‌റാഹിം (52) ആണ് മരിച്ചത്. 

വര്‍ഷങ്ങളായി സഊദി അബ് ഹയ്ക്കടുത്ത് കമീസ് മുശൈത്തിലുള്ള ഒരു അറബിയുടെ കീഴില്‍ ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച രാവിലെ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഹൃദയസ്തംഭനം മൂലം മരിച്ചതാണെന്നാണ് വിവരം.

വിവരമറിഞ്ഞ് റിയാദില്‍നിന്ന് മകന്‍ ശറഫുദ്ദീന്‍,സഹോദരന്‍ അബ്ദുല്ല ഉള്‍പ്പെടെയുള്ളവര്‍ അബ്ഹയില്‍ എത്തി. മയ്യിത്ത് സഊദിയില്‍ തന്നെ മറവുചെയ്യുമെന്നാണ് വിവരം.

ഭാര്യ; ബീവി. മക്കള്‍: ശറഫുദ്ദീന്‍(സഊദി), ശബാന, ഹാജറ. മരുമകന്‍: സിദ്ദീഖ് കളായി. സഹോദരങ്ങള്‍: യൂസുഫ്, അബ്ദുര്‍റഹ്മാന്‍, അബ്ദുല്ല, മൂസ, അബൂബക്കര്‍, ആസ്യമ്മ, ഫാത്തിമ, പരേതനായ മുഹമ്മദ്.


SHARE THIS

Author:

0 التعليقات: