Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » കാണാതായ ഗര്‍ഭിണിയായ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കാണാതായ ഗര്‍ഭിണിയായ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Written By Muhimmath News on Saturday, 24 November 2018 | 17:48

കാസര്‍കോട്: ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ ഗര്‍ഭിണിയായ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ ചേരൂരിലെ ഹാരിസിന്റെ ഭാര്യ റമീസ (24)യുടെ മൃതദേഹമാണ് ചേരൂര്‍ തൂക്കുപാലത്തിന് സമീപത്തുനിന്നും ശനിയാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെ കണ്ടെത്തിയത്. 

മൂന്നുമാസം ഗര്‍ഭിണിയായിരുന്നു റമീസ. ഇബ്രാഹിം ഫൗസിയ ദമ്പതികളുടെ മകളാണ്. മക്കള്‍: റിസില, നൈല. റമീസയുടെ ബന്ധു അഷ്‌റഫ് വിദ്യാനഗര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം ചേരൂര്‍ കടവില്‍ കണ്ടെത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved