Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » ബണ്ടശാല അബ്ദുള്‍ റഹ്മാന്‍ ഹാജി അന്തരിച്ചു.

ബണ്ടശാല അബ്ദുള്‍ റഹ്മാന്‍ ഹാജി അന്തരിച്ചു.

Written By Muhimmath News on Wednesday, 28 November 2018 | 17:20

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ പഴയ കാല  കര്‍ഷകനും പൗര പ്രമുഖനുമായ ബണ്ടശാല അബ്ദുല്‍ റഹ്മാന്‍ ഹാജി (82)  മരണപ്പെട്ടു. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം കുറച്ച് മാസമായി കിടപ്പിലായിരുന്നു. കോട്ടക്കുന്ന് അംഗനവാടി സ്ഥാപിക്കാന്‍ വേണ്ടി സ്വന്തം സ്ഥലം പതിച്ചു നല്‍കിയ ഉദാര വ്യക്തിയായിരുന്നു.

പരേതനായ മമ്മു ഹാജിയുടെ മകള്‍  ഉമ്മാലിമ്മയാണ്  ഭാര്യ. മക്കള്‍: കബീര്‍, അഷ്‌റഫ്, മജീദ് സിദ്ദീഖ്,(എല്ലാവരും ഹൂബ്ലി ), സമീറ. മരുമക്കള്‍: മൈമൂന, താഹിറ, ഹസീന, ബുഷ്‌റ, അബ്ദുല്‍ റഹ്മാന്‍ ഉളുവാര്‍.

പരേതരായ  ദേശാംകുളം  അബൂബക്കര്‍ ഹാജി, ബണ്ടശാല മുഹമ്മദ്, ദേശാംകുളം അബ്ദുല്‍ ഖാദര്‍, കുഞ്ഞഹമ്മദ് ,നഫീസ , മറിയുമ്മ, എന്നിവര്‍  സഹോദരങ്ങളാണ്

കോട്ടക്കുന്ന്  ജുമാ മസ്ജിദ് അങ്കണത്തില്‍ രാവിലെ ഖബറടക്കി. ഇന്ന് രാത്രി 8 മണിക്ക് കോട്ടക്കുന്ന് അംഗന്‍വാടിയില്‍ വെച്ച് അനുശോചന യോഗം നടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved