Latest News :
Home » , , , » കാസര്‍കോട് സ്വദേശിനിയായ വീട്ടമ്മ ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട് സ്വദേശിനിയായ വീട്ടമ്മ ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു

Written By Muhimmath News on Thursday, 8 November 2018 | 20:26

കാസര്‍കോട്: കാസര്‍കോട് സ്വദേശിനിയായ വീട്ടമ്മ ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോട് ഫോര്‍ട്ട്‌റോഡിലെ പരേതനായ എവറസ്റ്റ് അബ്ദുര്‍ റഹ്മാന്‍ -ആഇശാബി ദമ്പതികളുടെ മകളും കെ എം സി സി മുന്‍ ജില്ലാ ട്രഷറര്‍ പാറപ്പള്ളി ഖാലിദിന്റെ ഭാര്യയുമായ റംല (44) ആണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയിലെ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മക്കള്‍: ഷഹല, ഫാത്വിമ, മറിയം. മരുമകന്‍: റഷീദ് മടാല (മലപ്പുറം). സഹോദരങ്ങള്‍: ആസിഫ് എവറസ്റ്റ്, നബീല്‍ എവറസ്റ്റ്, ബീഫാത്വിമ, ആമിന, സാബിറ, ഖദീജ റിസ, പരേതയായ സുബൈദ.

20 വര്‍ഷമായി ഭര്‍ത്താവിനോടൊപ്പം കുടുംബസമേതം ഷാര്‍ജയിലായിരുന്നു. 15 ദിവസം മുമ്പ് മുംബൈയിലെ ടാറ്റ ആശുപത്രിയില്‍ പരിശോധനയ്ക്ക് ശേഷം തിരിച്ചുപോയതായിരുന്നു. മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved