Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page























ബദിയടുക്ക: വര്‍ത്തമാന കാലഘട്ടത്തിലെ യുവാക്കളെ കൊള്ളരുതാത്തവരെന്ന് മുദ്ര കുത്താന്‍ ശ്രമിക്കുന്നവര്‍ ഒന്നറിയണം. സഹജീവികളുടെ ജീവന്‍ നിലനിര്‍ത്താനായ്  ലിറ്റര്‍ കണക്കിന്  രക്തം സ്വരൂപിച്ച ബദിയടുക്കയിലെയും പരിസരത്തെയും യുവാക്കളുടെ നന്മയെ ഏത് അളവ് കോല് കൊണ്ട് അളന്ന് തിട്ടപ്പെടുത്താനാവും എന്ന് നിര്‍മ്മല്‍ കുമാര്‍ മാസ്റ്റര്‍.

 ഹുബ്ബൂറസൂല്‍ ആനിവേഴ്‌സറി യോട് അനുബന്ധിച്ച്  കെ. എം. സി. ആശുപത്രി മംഗളൂരിന്റെ സഹകരണത്തോടെ ജന രക്ഷാ കാസറഗോഡും, ബ്ലഡ് ഹെല്‍പ് ലൈന്‍ കര്‍ണ്ണാടകയും, ബദിയടുക്ക ദാറുല്‍ ഇഹ്‌സാനും, ഒലീവ് ബ്ലഡ് സെല്‍ മാവിന കട്ടയും സംയുക്തമായി ഒരുക്കിയ മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം 
  ഹമീദലി മാവിന ക്കട്ട അദ്ധ്യക്ഷത വഹിച്ചു

ബഷീര്‍ സഖാഫി കൊല്ല്യം കെ. എന്‍. ഇബ്രാഹിം, എന്‍. കെ. മമ്മിഞ്ഞി ഹാജി, വടകര മുഹമ്മദ് ഹാജി, അബ്ദുല്‍ റഹ്മാന്‍ പള്ളത്തടുക്ക, മുസ്ഥഫ എന്‍. എം, ഷരീഫ് ഹാജി, ഹാരിസ് സഖാഫി കുംമ്പോഡ്, ജി. എസ്. അബ്ദുല്‍ ഖാദര്‍ സഅദി, നാസര്‍ ബായാര്‍, മുസ കാസറകോഡ്, പ്രഷാന്ത് എം. എം. കെ, മുഹമ്മദ് സ്മാര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.ഇഖ്ബാല്‍ ആലങ്കോട് സ്വാഗതവും ഇബ്രാഹിം പെര്‍വാഡ് നന്ദിയും പറഞ്ഞു.
  

Leave A Reply