Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നന്മ പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനം പ്രശംസനീയവും മാതൃകാപരവുമാണെന്ന് പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണ ജെ. പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ന് വിദ്യാര്‍ത്ഥികളില്‍ കണ്ടുവരുന്ന ലഹരി ഉപയോഗത്തിന്റെ പിടിയില്‍ നിന്ന് മോചനം ലഭിക്കാനും സ്‌കൂളുകളില്‍ വിദ്യാര്‍ഥികളില്‍ സ്വയം ബോധവത്കരണം നടത്താനും ഇത് പര്യാപ്തമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സാന്ത്വന പരിചരണത്തിന്റെ പരിധികള്‍ക്ക് പരിമിതികളില്ലെന്ന ലക്ഷ്യത്തോടെ യൂനിറ്റ് നടപ്പിലാക്കുന്ന ഭക്ഷ്യധാന്യ കിറ്റുമായി ബാഡൂരിലെ കാന്‍സര്‍ രോഗിയായ ചെനിയയുടെ വീട്ടിലെത്തിയത്. പുത്തിഗെ പ്രാഥമികാരോഗ്യകേന്ദ്രവുമായി സഹകരിച്ചുകൊണ്ട് കണ്ടെത്തപ്പെടുന്ന അര്‍ഹരായ കുടുംബങ്ങളിലേക്ക് സഹായഹസ്തവുമായെത്തുന്ന എട്ടാമത്തെ കുടുംബമാണിത്. നന്മ പാലിയേറ്റീവ് കെയര്‍ യൂനിറ്റ് അംഗങ്ങളും കോര്‍ഡിനേറ്ററും ആഴ്ചകള്‍ ഇടവിട്ട് രണ്ടുമാസത്തോളമായി നിത്യരോഗികളുള്ള വീടുകളില്‍ സന്ദര്‍ശനം നടത്തിവരുന്നു. ഇത് കുട്ടികളുടെ സാന്ത്വനപ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകരുകയും സഹജീവികളോടുള്ള കടപ്പാട് പ്രകടിപ്പിക്കാനും സാധിക്കുന്നു. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി മുഹമ്മദ്, മെഡിക്കല്‍ ഓഫീസര്‍ രേഖ,  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുറസാഖ്, പാലിയേറ്റീവ് കെയര്‍ നഴ്‌സ് രത്‌ന, ആശാ വര്‍ക്കര്‍ താഹിറ, പാലിയേറ്റീവ് കെയര്‍ അംഗങ്ങള്‍ സംബന്ധിച്ചു. ക്ലബ് കോര്‍ഡിനേറ്റര്‍ ഹനീഫ ഹിംസാക്ക് പരിപാടിക്ക് നേതൃത്വം നല്‍കി. 


മുഹിമ്മാത്ത് നന്മ പാലിയേറ്റീവ് കെയര്‍ യൂനിറ്റിന്റെ ഭക്ഷ്യധാന്യ കിറ്റ്  ബാഡൂരിലെ ചെനിയയുടെ കുടുംബത്തിന് അംഗങ്ങളും പഞ്ചായത്ത് പ്രതിനിധികളും ചേര്‍ന്ന് നല്‍കുന്നു

Leave A Reply