Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , » മതത്തിന്റെ പേര് ചമഞ്ഞ് വര്‍ഗ്ഗീയത സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണം- പേരോട്

മതത്തിന്റെ പേര് ചമഞ്ഞ് വര്‍ഗ്ഗീയത സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണം- പേരോട്

Written By Muhimmath News on Sunday, 4 November 2018 | 16:35

ബീജന്തടുക്ക: മതത്തിന്റെ പേര് ചമഞ്ഞ് ആരാദനാലയങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും മനപൂര്‍വ്വം വ്യഗ്ഗീയത സൃഷ്ടിച്ച് നാടിന്റെ സുസ്ഥിരതയും സമാധാന അന്തരീക്ഷത്തെയും തകര്‍ക്കുന്നവരെ കരുതിയിരിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന അധ്യക്ഷന്‍ പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രസ്താവിച്ചു. ബീജന്തടുക്ക മുഹ് യദ്ദീന്‍ ജുമാ മസ്ജിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ ബായാര്‍ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.  പി.എസ് ആറ്റകോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ,യു, പി എസ് . തങ്ങള്‍ അര്‍ളടുക്ക, ലത്തീഫ് തങ്ങള്‍ പെരഡാല യു.എം അബ്ദുല്‍ റഹ് മാന്‍ മുസ് ലിയാര്‍, എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ , ബി എസ് അബ്ദുല്ല ക്കുഞ്ഞി ഫൈസി, ഖലീല്‍ ഹുദവി കല്ലായം തുടങ്ങിയര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved