Latest News :
Home » » ഭാര്യയുടെ ജ്യേഷ്ഠത്തിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഭാര്യയുടെ ജ്യേഷ്ഠത്തിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Written By Muhimmath News on Saturday, 3 November 2018 | 10:08
























മഞ്ചേശ്വരം: ഭാര്യയുടെ ജ്യേഷ്ഠത്തിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. അബ്ദുല്‍ ഖാദര്‍ (28) എന്നയാളെയാണ് മഞ്ചേശ്വരം എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഭര്‍ത്താവ് ജോലിക്കും രണ്ട് മക്കള്‍ സ്‌കൂളിലും പോയ സമയത്ത് 34 കാരിയായ യുവതിയെ അബ്ദുല്‍ ഖാദര്‍ പീഡിപ്പിച്ചതെന്നാണ് പരാതി.

പിന്നീട് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നതോടെയാണ് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയാണുണ്ടായത്. സൗദിയില്‍ ജോലി ചെയ്തുവരികയായിരുന്ന അബ്ദുല്‍ ഖാദര്‍ നാട്ടിലെത്തിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved