Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » ആര്‍.എസ്.സി. സാഹിത്യോത്സവ്: മൂന്ന് കേന്ദ്രങ്ങളില്‍ ഒഡീഷന്‍

ആര്‍.എസ്.സി. സാഹിത്യോത്സവ്: മൂന്ന് കേന്ദ്രങ്ങളില്‍ ഒഡീഷന്‍

Written By Muhimmath News on Tuesday, 13 November 2018 | 09:50
























മനാമ: രിസാല സ്റ്റഡീസര്‍ക്കിള്‍ (ആര്‍.എസ്.സി) സാംസ്‌കാരിക വിഭാഗമായ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പത്താമത് സാഹിത്യോത്സവ് മത്സര പരിപാടികള്‍ക്ക് മുന്നോടിയായുള്ള ഒഡീഷന്‍ ബഹ്‌റൈനില്‍  മൂന്ന് കേന്ദ്രങ്ങളില്‍ നടക്കും.  റിഫ, മുഹറഖ്, മനാമ എന്നീ സെന്‍ട്രല്‍ കേന്ദ്രങ്ങളിലായി നടക്കുന്ന ഒഡീഷനില്‍ 30 വയസ്സ് വരെയുള്ള ആര്‍ക്കും പങ്കെടുക്കാം.

എഴുത്ത്, പ്രഭാഷണം, ആലാപനം, വര, അവതരണം ,എന്നിങ്ങനെ ആവിഷ്‌കാരത്തിന്റെ ബഹുമുഖ തലങ്ങള്‍ക്ക് സാഹിത്യോത്സവ് അവസരം നല്‍കുന്നു. ചരിത്രത്തിന്റെ ഉള്‍ത്താളുകളില്‍ നിന്നും വര്‍ത്തമാനത്തിന്റെ പൊള്ളുന്ന  പരിസരത്തില്‍ നിന്നുമുള്ള ചര്‍ച്ചകള്‍ കൊണ്ട് സാഹിത്യോത്സവ് സമ്പന്നമാവും.

നവംബര്‍ 20 മുതല്‍ ജനുവരി 20 വരെയുള്ള രണ്ട് മാസക്കാലയളവില്‍ യൂനിറ്റ്,  സെക്ടര്‍, സെന്‍ട്രല്‍, നാഷനല്‍ തലങ്ങളിലായി
കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, ജനറല്‍ എന്നീ ആറ് വിഭാഗങ്ങളായാണ് മത്സര പരിപാടികള്‍  നടക്കുന്നത്.

മാപ്പിളപ്പാട്ട്, മാലപ്പാട്ട്, കഥ പറയല്‍ ,ജലഛായം , ദഫ്, ഖവാലി, കഥ ,കവിത പ്രബന്ധരചനകള്‍, കവിതാപാരായണം ഭാഷാകേളി, വിവിധ ഭാഷകളിലെ ഗാനങ്ങള്‍ പ്രസംഗങ്ങള്‍, വിവര്‍ത്തനം, കൊളാഷ്, സ്‌പോട്‌സ് മാഗസിന്‍ തുടങ്ങി 85 ഇനങ്ങളിലായി നടക്കുന്ന മത്സര പരിപാടികളില്‍  പങ്കെടുക്കുന്നതിന് വിശാലമായ അവസരമാണ് കലാപ്രേമികള്‍ക്കായി സാഹിത്യോത്സവില്‍ ഒരുക്കിയിരിക്കുന്നത്. 

ബഹ്‌റൈനിലെ കാലാ സാഹിത്യ രംഗത്തെ പ്രമുഖര്‍ വിധികര്‍ത്താക്കളായെത്തുന്ന നാഷനല്‍ തല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന പ്രതിഭകള്‍ക്ക് ഗള്‍ഫ്തല മത്സരത്തിലെക്ക് പ്രവേശനം ലഭിക്കും.ഒഡീഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആര്‍.എസ്.സി.യുനിറ്റ് കമ്മിറ്റി മുഖേന അപേക്ഷ നല്‍കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 36111638, 38850633,  39871794 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved