Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , » ആര്‍ എസ് സി അല്‍ഖസീം സെന്‍ട്രല്‍ സ്റ്റുഡന്റസ് കോണ്‍ഫറന്‍സ് സമാപിച്ചു.

ആര്‍ എസ് സി അല്‍ഖസീം സെന്‍ട്രല്‍ സ്റ്റുഡന്റസ് കോണ്‍ഫറന്‍സ് സമാപിച്ചു.

Written By Muhimmath News on Saturday, 3 November 2018 | 18:30
അല്‍ഖസീം: രിസാല സ്റ്റഡി സിര്‍ക്കിളിന് കീഴില്‍ ആകാശം അകലെയല്ല എന്ന പ്രമേയത്തില്‍ ആറ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍  55 കേന്ദ്രങ്ങളിലായി നടക്കുന്ന സ്റ്റുഡന്റസ് കോണ്‍ഫറന്‍സിന്റെ  അല്‍ഖസീം സെന്‍ട്രല്‍ സ്റ്റുഡന്റസ് കോണ്‍ഫറന്‍സ് സമാപിച്ചു. സ്റ്റുഡന്റസ് സമ്മിറ്റ്, ഗേള്‍സ്  മീറ്റ്, സ്റ്റുഡന്റസ് ഡയസ്, മീറ്റ് ദ ഗസ്റ്റ്  എന്നീ  വ്യത്യസ്ത സെഷനുകള്‍ക്ക് ശേഷം സ്റ്റുഡന്റസ് കോണ്‍ഫറന്‍സ്  സമാപന സമ്മേളനം സി ബി ഡയറക്ടര്‍  ഷറഫുദ്ദീന്‍ വാണിയമ്പലത്തിന്റെ അധ്യക്ഷതയില്‍ മിനിസ്റ്ററി ഓഫ് ജസ്റ്റിസ് സെക്രട്ടറി അയ്മന്‍ സ്വാലിഹ് അബ്ദുളള ഹാമിദ് ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ത്ഥികളില്‍ ആത്മ വിശ്വാസവും പഠന പുരോഗതിയും ലക്ഷ്യം വെച്ച് കൊണ്ടുള്ള ഇടപെടലുകളാണ് രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ എസ് സി നാഷണല്‍ എക്‌സിക്യുട്ടീവ് മുജീബ് തുവ്വക്കാട് പ്രഭാഷണം നടത്തി. രണ്ട് മാസം നീണ്ട് നിന്ന സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍,  അധ്യാപകര്‍, മദ്രസ്സ അദ്ധ്യാപകര്‍, വനിതകള്‍  എന്നിവര്‍ക്കായി  ഇനീഷ്യം, വിസിറ്റ്, സ്‌കൈ ടച്ച്, മുഅല്ലിം മീറ്റ്, എലൈറ്റ്, സ്പര്‍ശം, ഓക്‌സിലിയ തുടങ്ങിയ വിത്യസ്ത  പരിപാടികള്‍ നടന്നിരുന്നു.  ഇതിലൂടെ  രൂപപ്പെടുത്തിയെടുത്ത വിദ്യാര്‍ത്ഥി അവകാശ രേഖയുടെ സമര്‍പ്പണവും പരിപാടിയില്‍ വെച്ച്  നടന്നു. സ്റ്റുഡന്റസ് സിന്‍ഡിക്കേറ്റിന്റെ പഖ്യാപനം ഐ സി എഫ് അല്‍ഖസീം സെന്‍ട്രല്‍ സെക്രട്ടറി ഇബ്രാഹിം മുസ്ലിയാര്‍ ബ്ലാത്തൂരും സ്റ്റുഡന്റസ് സര്‍ക്കിള്‍ പ്രഖ്യാപനം ബഷീര്‍ ചേലേംബ്രയും നിര്‍വ്വഹിച്ചു.

സമ്മേളനത്തിന്റെ ആദ്യ സെഷന്‍  സ്റ്റുഡന്റസ് സമ്മിറ്റ് ഉദ്ഘാടനം ഐ സി എഫ് സെന്‍ട്രല്‍ സംഘടന സെക്രട്ടറി റഹീം കോട്ടക്കല്‍ നിര്‍വഹിച്ചു. മീറ്റ് ദ ഗസ്റ്റ് സെഷനില്‍ അല്‍ഖസീം യൂണിവേര്‍സിറ്റി അസി: പ്രൊഫസര്‍  ഡോ. സുഹാജ് അബ്ദുല്‍ സലാം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. 
ബുറൈദ ഹുദ ഇസ്തിറാഹയില്‍  നടന്ന പരിപാടികളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുത്തു. സ്റ്റുഡന്റ്‌സ് കോന്‍ഫറന്‍സ് ഉപഹാരം അബു സ്വാലിഹ് ഉസ്താദിന് ആര്‍ എസ് സി നാഷണല്‍ കലാലയം കന്‍വീനര്‍ സലീം പട്ടുവം നല്‍കി ആദരിച്ചു.

ഒ ഐ സി് സി പ്രതിനിധി സുധീര്‍ കായംകുളം , കെ എം സി സി പ്രതിനിധി ഷരീഫ് തലയാട്, എഞ്ചിനീയര്‍ ബഷീര്‍, മുഹന്നദ് അല്‍ഗാനം, ഏനു ഹാജി , യഅകൂബ് സഖാഫി, ഷമീര്‍ സഖാഫി, സലീം പട്ടുവം, എന്നിവര്‍ ആശംസ പ്രഭാഷണം നടത്തി . അല്‍ഖസീം സെന്‍ട്രല്‍ ജനറല്‍ കണ്‍വീനര്‍ നൗഫല്‍ മണ്ണാര്‍ക്കാട് സ്വാഗതവും  സ്റ്റുഡന്റ്‌സ്  കന്‍വീനര്‍ അഫ്‌സല്‍ കായംകുളം നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved