Latest News :
Home » , » ആകാശം അകലെയല്ല' ആര്‍.എസ്.സി. റിഫ സെന്‍ട്രല്‍ വിദ്യാര്‍ത്ഥി സമ്മേളനം വെള്ളിയാഴ്ച

ആകാശം അകലെയല്ല' ആര്‍.എസ്.സി. റിഫ സെന്‍ട്രല്‍ വിദ്യാര്‍ത്ഥി സമ്മേളനം വെള്ളിയാഴ്ച

Written By Muhimmath News on Thursday, 1 November 2018 | 10:34
























മനാമ: നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളിലെ വിദ്യാര്‍ത്ഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുകയെന്ന ലക്ഷ്യവുമായി ' ആകാശം അകലെയല്ല ' എന്ന സന്ദേശത്തില്‍ നടക്കുന്ന ആര്‍.എസ്.സി.   റിഫ സെന്‍ട്രല്‍  വിദ്യാര്‍ത്ഥി സമ്മേളനത്തിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് റിഫ ഇന്ത്യന്‍ സ്‌കൂള്‍ കാമ്പസില്‍ തുടക്കമാവും.

പ്രവാസ ലോകത്ത് രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുന്ന കുട്ടികളില്‍ സാമൂഹിക കടപ്പാടും പൗരബോധവും ഉയര്‍ന്ന വ്യക്തിത്വവും വളര്‍ത്തിയെടുക്കുന്നതിനായി ആര്‍.എസ്.സി ഗള്‍ഫിലുടനീളം 55 കേന്ദ്രങ്ങളിലായി നടത്തുന്ന വിദ്യാര്‍ത്ഥി സമ്മേളനങ്ങളുടെ ഭാഗമായാണ് ബഹ്‌റൈനില്‍ മുഹറഖ് മനാമ , റിഫ, എന്നീ മൂന്ന് സെന്‍ട്രല്‍  കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചത്.

അടച്ചിട്ട ചുറ്റുപാടില്‍ വളരുകയും ബഹു സാംസ്‌കാരികതയില്‍ കടിഞ്ഞാണില്ലാതെ ഉപകരണ സംസ്‌കാരത്തിലേക്ക്  ഉണരുകയും ചെയ്യുന്ന പുതിയ തലമുറ സാമ്പ്രദായിക വിദ്യഭ്യാസത്തില്‍ നിന്ന് മാത്രം ജീവിതം പഠിക്കുന്നില്ല.അവര്‍ക്ക് ആകാശവും ഭൂമിയും ബന്ധങ്ങളും വികാരങ്ങളും ഭാവനയും വൈഭവങ്ങളും തിരികെ നല്‍കേണ്ടതുണ്ട്

.അനുബന്ധ പരിപാടികള്‍ക്ക് സമാപനം കുറിച്ച് നടക്കുന്ന വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ ഭാഗമായി പ്രതിധിനി സംഗമം, സ്റ്റുഡന്‍സ് അസംബ്ലി ,സ്റ്റുഡന്‍സ് സര്‍ക്കിള്‍ പ്രഖ്യാപനം, സ്‌കൈ ടീം സമര്‍പ്പണം,  പൊതുസമ്മേളനം എന്നിവ നടക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved