Wednesday, 7 November 2018

ജില്ലാ സഅദീസ് കുടുംബ സംഗമം ആത്മീയ മജ്‌ലിസോടെ സമാപിച്ചു
























ദേളി: സുന്നീ കൈരളിയുടെ ആത്മീയ നേതൃത്വമായിരുന്ന ശൈഖുനാ താജുല്‍ ഉലമാ, മൗലനാ നൂറുല്‍ ഉലമാ എന്നീ മഹാന്മാരുടെ പേരില്‍ 2019 ജനുവരി 5 ന് ജാമിഅ സഅദിയ്യയില്‍ നടക്കുന്ന ആണ്ട് നേര്‍ച്ചയുടെ ഭാഗമായി മജ്‌ലിസുല്‍ ഉലമാഈസ്സഅദിയ്യീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ സഅദീസ് കുടുംബ സംഗമം ആത്മീയ മജ്‌ലിസോടെ സമാപ്പിച്ചു.

 ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളേജില്‍ നിന്ന് സഅദി,  അഫ്‌ളലി ബിരുദം കരസ്ഥമാക്കിയ ജില്ലയിലെ ഒന്‍പത് സോണുകളിലെ  കുടുംബങ്ങളില്‍ നിന്നായി എഴുന്നൂറോളം കുടുബാംഗങ്ങള്‍ പങ്കെടുത്തു.

ജാമിഅ സഅദിയ്യ പ്രിന്‍സിപ്പാള്‍ താജുല്‍ ഫുഖഹ  ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ അദ്ധ്യക്ഷം വഹിച്ചു.  സഅദിയ്യ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ്   ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് സഅദി ആമുഖ പ്രഭാഷണവും പ്രമുഖ പ്രഭാഷകന്‍ റഹ്മത്തുള്ളാ സഖാഫി എളമരം വിഷയാവതണവും നടത്തി 

















സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, കെ.കെ ഹുസൈന്‍ ബാഖവി വയനാട്, അബ്ദുല്ല ബാഖവി കുട്ടശേരി, ഉബൈദുല്ല സഅദി, കെ.പി ഹുസൈന്‍ സഅദി, അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില, സയ്യിദ് സൈഫുള്ള സഅദി തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, മുഗു ഇബ്രാഹിം സഅദി, മൊയ്തു സഅദി ചേരൂര്‍, അബ്ദുല്ല സഅദി ചിയ്യൂര്‍, വി.സി.അബ്ദുല്ല സഅദി, അബൂബക്കര്‍ സഅദി നെക്രാജെ, അഷ്‌റഫ് സഅദി ആരിക്കാടി, അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്, ഹസന്‍ സഅദി മള്ഹര്‍, നൗഫല്‍ സഅദി ഉദിനൂര്‍, സഈദ് സഅദി കോട്ടക്കുന്ന്, ബഷീര്‍ സഅദി ചെറൂണി സംബന്ധിച്ചു. 

സമാപന ആത്മീയ മജ്‌ലിസിന്  പ്രഫസര്‍ സ്വാലിഹ് സഅദി തൃക്കരിപ്പൂരും  നുറുല്‍ ഉലമയുടെ മഖ്ബറ കൂട്ട സിയാറത്തിന് സയ്യിദ് യാസീന്‍ സഅദി അല്‍ബുഖാരിയും നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സ്വഗതവും നന്ദിയും പറഞ്ഞു.

മജ്‌ലിസ് ഉലമാഇസ്സഅദിയ്യീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സഅദീസ് കുടുംബ സംഗമം സഅദിയ്യ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം ചെയ്യുന്നു


SHARE THIS

Author:

0 التعليقات: