Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനെ സ്വാഗതം ചെയ്ത് ദേളി ജാമിഅ സഅദിയ്യ സംഘടിപ്പിക്കുന്ന നബിദിന വിളംബര റാലിയും, ഹു ബ്ബുറസൂല്‍ പ്രഭാഷണവും നവംബര്‍ 9 നടക്കും. രാവിലെ 9 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര പതാക ഉയര്‍ത്തും. വൈകിട്ട് 3 മണിക്ക് മേല്‍പറമ്പില്‍ നിന്നും ദഫ്, സ്‌കൗട്ട്, ഡിസ്‌പ്ലെ സംഘത്തിന്റെ അകമ്പടിയോടെ നടക്കുന്ന റാലിയില്‍ സ്ഥാപന വിദ്യാര്‍ത്ഥികള്‍ സുന്നി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ അണിനിരക്കും. തുടര്‍ന്ന് കളനാട് ജംഗ്ഷനില്‍ വിളമ്പര സമ്മേളനവും ഹുബ്ബുറസൂല്‍ പ്രഭാഷണവും നടക്കും. 


റാഷിദ് ബുഖാരി കുറ്റ്യാടി പ്രഭാഷണത്തിന് നേതൃത്വം നല്‍കും. സയ്യിദ് ഇസ് മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാ
ഹസന്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് കെ പി എസ് ബേക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ സഅദി, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് ആലൂര്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി തങ്ങള്‍, സയ്യിദ് ഹിബത്തുള്ള അല്‍ ബുഖാരി, ബേക്കല്‍ ഇബ്‌റാഹിം മുസ് ലിയാര്‍, എ പി അബ്ദുള്ള മുസ്‌ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മാഹിന്‍ ഹാജി കല്ലട്ര, ഹകീം ഹാജി കളനാട് തുടങ്ങിയവര്‍ പ്രസംഗിക്കും.

Leave A Reply