Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























ദേളി: ജാമിഅ സഅദിയ്യ വിദ്യാഭ്യാസ സമുചയത്തിന്റെ സാരധികളും, അന്തേവാസികളും, പ്രസ്ഥാന നേതാക്കളും, നാട്ടുകാരും അണിനിരന്ന സഅദിയ്യ മീലാദ് വിളംമ്പരറാലി നാടിനെ പുളകമണിയിച്ചു.

 വിവിധ സ്ഥാപനങ്ങളൊരുക്കിയ ദഫ്, സ്‌കൗട്ട്, ഡിസ്‌പ്ലെ പ്രദര്‍ശനത്തോടെ പ്രവാചക പ്രകീര്‍ത്തനങ്ങളൊരുവിട്ട് നീങ്ങിയ റാലി കാണാന്‍ പാതയോരങ്ങളില്‍ നിരവധിയാളുകള്‍ ഒരുമിച്ച് കൂടി. മധുര പലഹാരങ്ങളും, പാനീയങ്ങളും നല്‍കി അവര്‍ ജാഥയെ ആശിര്‍വധിച്ചു. ജാഥക്ക് സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്,  കല്ലട്ര മാഹിന്‍ ഹാജി, കുട്ടശ്ശേരി അബ്ദുള്ള ബ്ഖവി, സെയ്ദലവി ഖാസിമി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,  ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ശാഫി ഹാജി കീഴൂര്‍,  അഷ്‌റഫ് ബ്രിട്ടീഷ്, ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുള്ള ഹാജി കളനാട്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ റഹ്മാന്‍ കല്ലായി, അഹമദ് ഉപ്പ്, അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില, മദനി അബ്ദുല്‍ ഹമീദ് ഹാജി, ഹനീഫ് അനീസ്, അഷ്‌റഫ് കരിപ്പൊടി, അലി പൂച്ചക്കാട്, അഹമദ് ബെണ്ടിച്ചാല്‍, ഇബ്‌റാഹിം സഅദി, കെ എസ് മുഹമ്മദ് മുസ്തഫ. നാഷണല്‍ അബ്ദുള്ള, അബ്ദുല്‍ റഹ്മാന്‍ തോട്ടം, ശാഫി മേല്‍പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

ജാഥക്ക് സമാപനം കുറിച്ച് കളനാട് ജംഗ്ഷനില്‍ നടന്ന മീലാദ് കോണ്ഫറന്‍സ് സമസ്ത മുശാവറ അംഗം എ പി അബ്ദുള്ള മുസ്‌ലിയാര്‍ മാണക്കോത്തിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്തു. റാഷിദ് ബുഖാരി കുറ്റ്യാടി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, മൊയ്തീന്‍ കുഞ്ഞി കളനാട്, ശാഫി ഹാജി കട്ടക്കാല്‍, അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇസ്മാഈല്‍ സഅദി പാറപ്പള്ളി സ്വാഗതം പറഞ്ഞു. 

നേരത്തെ നടന്ന നൂറുല്‍ ഉലമാ മഖാം സിയാറത്തിന്ന് സയ്യിദ് ഹിബത്തുള്ള അല്‍ ബുഖാരി നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ ക്യാപ്റ്റന് ശരീഫ് കല്ലട്ര പതാക ഉയര്‍ത്തി. ജാഫര്‍ ഇരിക്കൂറിന്റെ നേതൃത്വത്തില്‍ ബുര്‍ദ്ദ ആസ്വാദനം നടന്നു.

Leave A Reply