Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page























ദേളി: സുന്നീ കൈരളിയുടെ ആത്മീയ നേതൃത്വമായിരുന്ന ശൈഖുനാ താജുല്‍ ഉലമാ, മൗലനാ നൂറുല്‍ ഉലമാ എന്നീ മഹാന്മാരുടെ പേരില്‍ 2019 ജനുവരി 5 ന് ജാമിഅ സഅദിയ്യയില്‍ നടക്കുന്ന ആണ്ട് നേര്‍ച്ചയുടെ ഭാഗമായി മജ്‌ലിസുല്‍ ഉലമാഈസ്സഅദിയ്യീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സഅദീസ് കുടുംബ സംഗമം ചെവ്വാഴ്ച വിപുലമായ പരിപാടികളോടെ ജാമിഅ സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളേജില്‍ നിന്ന് സഅദി, അഫഌി ബിരുദം കരസ്ഥമാക്കിയ ജില്ലയിലെ ഒന്‍പത് സോണുകളിലെ മൂന്നൂറിലധികം പണ്ഡിതന്മാരുടെ കുടുംബങ്ങളില്‍ നിന്നായി ആയിരത്തോളം കുടുബാംഗങ്ങള്‍ പങ്കെടുക്കും.

രാവിലെ 10.30ന്  ജലാലിയ്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന കുടുംബ സംഗമത്തില്‍ ജാമിഅ സഅദിയ്യ പ്രിന്‍സിപ്പാള്‍ ശൈഖുനാ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ അദ്ധ്യക്ഷം വഹിക്കും. സഅദിയ്യ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ്  ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ റഹ്മത്തുള്ളാ സഖാഫി എളമരം വിഷയാവതണം നടത്തും. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, കെ.കെ ഹുസൈന്‍ ബാഖവി വയനാട്, അബ്ദുല്ല ബാഖവി കുട്ടശേരി, ഉബൈദുല്ല സഅദി, കെ.പി ഹുസൈന്‍ സഅദി, അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില, സയ്യിദ് സൈഫുള്ള സഅദി തൃക്കരിപ്പൂര്‍, സയ്യിദ് അഷ്‌കറലി സഅദി ചട്ടംച്ചാല്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, മുഗു ഇബ്രാഹിം സഅദി, മൊയ്തു സഅദി ചേരൂര്‍, റഫീഖ് സഅദി ദേലംപാടി, അബ്ദുല്ല സഅദി ചിയ്യൂര്‍, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, വി.സി.അബ്ദുല്ല സഅദി, അബൂബക്കര്‍ സഅദി നെക്രാജെ, അഷ്‌റഫ് സഅദി ആരിക്കാടി, അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്,  ഹസന്‍ സഅദി മള്ഹര്‍, നൗഫല്‍ സഅദി ഉദിനൂര്‍,സഈദ് സഅദി കോട്ടക്കുന്ന് ബഷീര്‍ സഅദി ചെറൂണി സംബന്ധിക്കും.

പ്രഫസര്‍ സ്വാലിഹ് സഅദി തൃക്കരിപ്പൂര്‍ സമാപന പ്രാര്‍ത്ഥനക്ക്  നേതൃത്വം നല്‍കും.

Leave A Reply