Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , , » ശബരിമല പ്രക്ഷോഭങ്ങളില്‍ നിന്നും ബിജെപി പിന്‍വാങ്ങുന്നു

ശബരിമല പ്രക്ഷോഭങ്ങളില്‍ നിന്നും ബിജെപി പിന്‍വാങ്ങുന്നു

Written By Muhimmath News on Thursday, 29 November 2018 | 12:21
























പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ നിന്നും ബിജെപി തല്‍്ക്കാലത്തേക്ക് പിന്‍വാങ്ങാന്‍ തീരുമാനിച്ചതായി സൂചന. എന്നാല്‍ ഇക്കാര്യം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സമരം അവസാനിപ്പിക്കാനുള്ള തീരുമാനം പരസ്യമാക്കേണ്ടെന്നാണ് പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ ധാരണ.

പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുവമോര്‍ച്ച ഇന്ന് നിലക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചു. ശബരിമലയിലും പരിസരങ്ങളിലും പ്രതിഷേധങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഉത്തരവാണ് ബിജെപി വിലങ്ങുതടിയായിരിക്കുന്നത്. 

മാത്രമല്ല, മണ്ഡലകാലം തുടങ്ങിയ ശേഷം തീര്‍ഥാടനം സുഗമമായി മുന്നോട്ടുപോവുകയാണ്. ആദ്യ ദിവസങ്ങളില്‍ ഭക്തരുടെ വരവ് കുറവായിരുന്നുവെങ്കിലും ക്രമേണ ആ പ്രവണതയും മാറി.

നിലവില്‍ ഓരോ ദിവസവും ഭക്തകരുടെ വരവ് കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വീണ്ടും പ്രതിഷേധങ്ങള്‍ തുടര്‍ന്നാല്‍ തിരിച്ചടിയുണ്ടാക്കുമെന്നും ഭക്തര്‍ എതിരാകുമെന്നും ബിജെപി കണക്കുക്കൂട്ടുന്നുണ്ട്.
മാത്രമല്ല, കെ.സുരേന്ദ്രന്റെ അറസ്റ്റിന് ശേഷം ബിജെപിയുടെ പ്രവര്‍ത്തനങ്ങളെല്ലാം താളംതെറ്റിയെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. നിയമസഭയില്‍ സുരേന്ദ്രന്റെ അറസ്റ്റ് ചോദ്യം ചെയ്യാന്‍ പാര്‍ട്ടിയുടെ ഏക എംഎല്‍എയായ ഒ.രാജഗോപാല്‍ തയാറായില്ലെന്നും വിമര്‍ശനമുണ്ട്.
ഹൈക്കോടതി ഉത്തരവും പാര്‍ട്ടിയിലെ ചേരിപ്പോരും ശബരിമല വിഷയത്തില്‍ നിലവില്‍ ബിജെപിക്ക് ഫലത്തില്‍ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. 

അതേസമയം യുവതീപ്രവേശം പോലെ ആചാര ലംഘനമുണ്ടായാല്‍ ശക്തമായി വീണ്ടും രംഗത്തുവരാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved