Latest News :
Home » , , » സീറതുന്നബി അക്കാദമിക് കോണ്‍ഫറന്‍സ്: പതാക ദിനം വെള്ളിയാഴ്ച

സീറതുന്നബി അക്കാദമിക് കോണ്‍ഫറന്‍സ്: പതാക ദിനം വെള്ളിയാഴ്ച

Written By Muhimmath News on Thursday, 8 November 2018 | 20:09

കാസറകോട്: ഈ മാസം 15ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സിന്റെ ഭാഗമായി ജില്ലയിലെ നാന്നൂറ് കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച പതാകദിനം.

കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റ് ഭാരവാഹികള്‍ പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കും. സന്ദേശം, പ്രഖ്യാപനം, അലങ്കാരം, മുദ്രാവാക്യം, തുടങ്ങിയ പരിപാടികള്‍ ഭാഗമായി നടക്കും. സീറത്തുന്നബി പരിപാടികള്‍ക്ക് തുടക്കം കുറിച്ച്
നവമ്പര്‍ 14 ബുധനാഴ്ച്ച വൈകീട്ട് സിയാറത്തുകളും പതാക ഉയര്‍ത്തലും നടക്കും. 15ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന അക്കാദമിക് കോണ്‍ഫറന്‍സ് വൈകുന്നേരം സമാപിക്കും.

പ്രത്യേകം തിരഞ്ഞെടുത്ത ആയിരം പേരാണ് പ്രതിനിധികള്‍. ഡോ.ഫാറൂഖ് നഈമി അല്‍ ബുഖാരിയുടെ മദ്ഹുറസൂല്‍ പ്രഭാഷണത്തോടെ പരിപാടി സമാപിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved