കാസറകോട്: മുത്ത് നബി ജീവിതവും ദര്‍ശനവും എന്ന പ്രമേയത്തില്‍ ആചരിക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സീറത്തുന്നബി അക്കാദമിക്ക് കോണ്‍ഫറന്‍സിന് കൊടി ഉയര്‍ന്നു. തളങ്കര മാലിക്ദീനാര്‍, എം.എ ഉസ്താദ്, മുഹിമ്മാത്ത് അഹ്ദല്‍, പൊസോട്ട് തങ്ങള്‍ തുടങ്ങിയ മഖാം സിയാറത്തുകള്‍ക്ക് ശേഷം നാഗരിയിലെത്തിച്ച പതാക സ്വാഗത സംഘം ചെയര്മാന് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉയര്‍ത്തി.
അക്കാദമിക്ക് കോണ്‍ഫറന്‍സ് വാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ടൗണ്‍ ഹാളില്‍ ഫാറൂഖ് നഈമി അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്റാഹിം മുസ്ലിയാര് ഉദ്ഘാടനം ചെയ്യും.
കേരളത്തിനകത്തും പുറത്തുമുള്ള വ്യത്യസ്ത യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ത്ഥികളും ഗവേഷകരും സമര്‍പ്പിച്ച ഇരുന്നൂറോളം പ്രബന്ധങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത പ്രബന്ധങ്ങളാണ് സമ്മേളനത്തില്‍ അവതാരിപ്പിക്കപ്പെടുക.
മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഡോ:ഹുസൈന് രണ്ടത്താണി, എന്‍ .എം സ്വാദിഖ് സഖാഫി, എന്‍.വി അബ്ദുല്‍ റസാഖ് സഖാഫി, ഫൈസല്‍ അഹ്സനി ഉളിയില്‍, ഡോ:ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, ഡോ:അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, ഡോ:മുഹമ്മദ് അസ്ഹരി , ഡോ:ഫൈസല്‍ അഹ്സനി രണ്ടത്താണി, അബ്ദുല്‍ ബശീര്‍ സഖാഫി പിലാക്കല്‍, തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കും. രജിസ്ട്രേഷന് വഴി തിരഞ്ഞെടുത്ത ആയിരം പ്രധിനിതികള്‍ സംബന്ധിക്കും.
വൈകീട്ട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് താജു ശരീഅ അലിക്കുഞ്ഞി ഉസ്താദ് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും.
അബ്ബാസ് മുസ്ലിയാര് മഞ്ഞനാടി, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുറഷീദ് നരിക്കോട്, റാഷിദ് ബുഖാരി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, മൂസ സഖാഫി കളത്തൂര്‍, സി.പി ഉബൈദുല്ല സഖാഫി, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, എം.ടി ശിഹാബുദ്ദീന് സഖാഫി, അഷ്റഫ് സഅദി ആരിക്കാടി, സ്വലാഹുദ്ദീന്‍ അയ്യൂബി, ജമാല്‍ സഖാഫി ആദൂര്‍, തുടങ്ങി മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി വിപുലമായ പുസ്തക മേളയും നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.