Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , , » നാടുണര്‍ന്നു നഗരി ഒരുങ്ങി, സീറത്തുന്നബി അക്കാദമിക്ക് കോണ്‍ഫറന്‍സിന് ബുധനാഴ്ച കൊടി ഉയരും

നാടുണര്‍ന്നു നഗരി ഒരുങ്ങി, സീറത്തുന്നബി അക്കാദമിക്ക് കോണ്‍ഫറന്‍സിന് ബുധനാഴ്ച കൊടി ഉയരും

Written By Muhimmath News on Tuesday, 13 November 2018 | 19:23

കാസറഗോഡ്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സീറത്തുന്നബി അക്കാദമിക്ക് കോണ്‍ഫറന്‍സിന് ബുധനാഴ്ച വൈകീട്ട് നാലു മണിക്ക് കൊടി  ഉയരും. തളങ്കര മാലിക്ദീനാര്‍, സഅദിയ്യ എം.എ ഉസ്താദ്, മുഹിമ്മാത്ത് അഹ്ദല്‍ മഖാം, പോസോട്ട്  തങ്ങള്‍ തുടങ്ങി നാല് കേന്ദ്രങ്ങളില്‍ സിയാറത്തിനു ശേഷം സമാപന സമ്മേളന നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തകുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം പതാക ഉയര്‍ത്തും. പ്രാസ്ഥാനിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വ്യാഴം രാവിലെ 10 മണി മുതല്‍ അക്കാദമിക്ക് കോണ്‍ഫറന്‍സിന് തുടക്കമാകും. കേന്ദ്ര യൂണിവേഴ്‌സിറ്റിയില്‍ നിന്നടക്കം ആയിരം പ്രധിനിതികള്‍ പഠന പ്രബന്ധം അവതരിപ്പിക്കും. മൂന്ന് ഹാളുകളിലായി നടക്കുന്ന സെമിനാറില്‍ മുഹമ്മദ് നബിയുടെ സീറ ആസ്പദിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. വൈകീട്ട് നാലു മണിക്ക് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് നഈമിയുടെ മദ്ഹുറസൂല്‍ പ്രഭാഷണത്തോടെ സമാപിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved