Latest News :
Home » , » ശബരിമല ദര്‍ശനത്തിന് പോലീസ് സുരക്ഷതേടി യുവതി പമ്പയില്‍

ശബരിമല ദര്‍ശനത്തിന് പോലീസ് സുരക്ഷതേടി യുവതി പമ്പയില്‍

Written By Muhimmath News on Monday, 5 November 2018 | 18:42
























പമ്പ: ശബരിമല ദര്‍ശനത്തിന് സുരക്ഷയാവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശിനിയെത്തി. 30 വയസുള്ള അജ്ഞുവാണ് ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം എത്തിയത്. ഇവര്‍ ഇപ്പോള്‍ പമ്പ പോലീസ് സ്‌റ്റേഷനിലാണ് ഉള്ളത്.

നിലക്കലില്‍നിന്നും കെഎസ്ആര്‍ടിസി ബസ് മാര്‍ഗമാണ് ഇവരെത്തിയത്. ഇവരുമായി  ഇപ്പോള്‍ പോലീസ് സംസാരിക്കുകയാണ്. ഇന്ന് പത്ത് മണിയോടെ നട അടക്കുന്ന സാഹചര്യത്തില്‍ പോലീസ് എന്ത് തീരുമാനമെടുക്കുമെന്ന് അറിവായിട്ടില്ല

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved