Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
കാസറഗോഡ്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നവമ്പര്‍ 15ന് കാസറഗോഡ് സംഘടിപ്പിക്കുന്ന സീറതുന്നബി അക്കാദമിക്ക് കോണ്‍ഫറന്‍സ് ഭാഗമായി അര ലക്ഷം വീടുകളില്‍ നേര്‍ വിളി

കാസര്‍ഗോഡ് മിനിസിപ്പാള്‍, മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള, മധൂര്‍ പഞ്ചായത്തുകളിലാണ് നേര്‍ വിളി പൂര്‍ത്തിയാക്കുന്നത്. പ്രത്യേകം തിരഞ്ഞെടുത്ത സന്നദ്ധ സേന അംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന നേര്‍ വിളി സെക്ടര്‍ യൂണിറ്റ് ഭാരവാഹികള്‍ അനുഗമിക്കും. നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കും. 

15ന് രാവിലെ മുതല്‍ ആരംഭിക്കുന്ന സീറത്തുന്നബി അക്കാദമിക്ക് കോണ്‍ഫറന്‍സില്‍ വിവിധ തലങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത മുപ്പത് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കേന്ദ്ര യൂണിവേഴ്‌സിറ്റിയില്‍ നിന്നടക്കമുള്ള ആയിരം പേരാണ് പ്രതിനിധികള്‍. വൈകീട്ട് സമാപന സംഗമവും ഡോ: മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരിയുടെ മദ്ഹുറസൂല്‍ പ്രഭാഷണവും പുതിയ ബസ്റ്റന്‍ഡ് പരിസരത്തു നടക്കും. മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Leave A Reply