Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page
കാസറഗോഡ്: നവംബര്‍ 15ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കാസറഗോഡ് സംഘടിപ്പിക്കുന്ന സീറതുനബി അക്കാദമിക് കോണ്‍ഫറന്‍സ് ഭാഗമായി ജില്ലയിലെ 400 കേന്ദ്രങ്ങളില്‍ ത്വലഅല്‍ ബദ്‌റു സംഘടിപ്പിക്കും. നവംബര്‍ 8,9,10  തിയ്യതികളിലായി നടക്കുന്ന പരിപാടി യൂണിറ്റ്, സെക്ടര്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കും.

സുന്നി ബാല സംഘം, മഴവില്‍ സംഘം കൂട്ടുകാര്‍ കലാ ജാഥ, മധുര വിതരണം, തിരു നബി സന്ദേശം, പ്രസംഗം ദഫ് മുട്ട്, ബൈത്ത്, ആസ്വാദനം, മദ്ഹ് ഗാനം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പുണ്ണ്യ റബീഹിന് സ്വാഗതമോതിയായിരിക്കും പരിപാടി സംഘടിപ്പിക്കുക.

സീറതുന്നബി അക്കാദമിക്ക് കോണ്‍ഫറന്‍സ് വിളിച്ചു പറയലും നാടുണര്‍ത്തലും നടക്കും. നവമ്പര്‍ 15 ന് രാവിലെ മുതല്‍ ആരംഭിക്കുന്ന സീറതുന്നബി അക്കാദമിക് കോണ്‍ഫറന്‍സ് മൂന്ന് വേദികളിലായി മുപ്പത് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

പ്രത്യേകം രജിസ്റ്റര്‍ ചെയ്ത ആയിരം പ്രതിനിധികള്‍ സംബന്ധിക്കുന്ന സെമിനാര്‍ വൈകീട്ട് നാല് മണിക്ക് സമാപിക്കും. ശേഷം പുതിയ ബസ്റ്റാന്റ് പരിസരത്ത് മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം  മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും. 
മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Leave A Reply