Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » വിവാദ നാടകം അതേ രീതിയില്‍ അവതരിപ്പിക്കില്ലെന്ന് എസ് എസ് എഫിന് സ്‌കൂള്‍ അധികൃതരുടെ ഉറപ്പ്

വിവാദ നാടകം അതേ രീതിയില്‍ അവതരിപ്പിക്കില്ലെന്ന് എസ് എസ് എഫിന് സ്‌കൂള്‍ അധികൃതരുടെ ഉറപ്പ്

Written By Muhimmath News on Tuesday, 27 November 2018 | 12:36
























വടകര: കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ വിവാദ നാടകം 'കിത്താബ്' അരങ്ങിലെത്തിച്ച മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധികൃതരുമായി എസ്.എസ്.എഫ് പ്രതിനിധികള്‍ നേരിട്ടു കണ്ട് ചര്‍ച്ച നടത്തി. 

നാടകത്തിലെ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങളിലും പ്രയോഗങ്ങളിലും സംഘടനയുടെ പ്രതിഷേധം അറിയിക്കുകയും നാടകത്തിന്റെ പുനരവതരണങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ബോധ്യപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. 

ഒരു പൊതുകലാലയത്തിന്റെ സംവിധാനങ്ങളും സൗകര്യങ്ങളും ദുരുപയോഗം ചെയ്ത് മുസ്ലിം സമുദായത്തെ കുറിച്ച് അബദ്ധജഡിലമായ മുന്‍വിധികള്‍ കുട്ടികളില്‍ അടിച്ചേല്‍പിക്കുന്നതായി നാടകം മാറിയെന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി. ഇസ്ലാമിക മതദര്‍ശനങ്ങളെ പ്രതി പ്രാഥമിക ധാരണ പോലുമില്ലാത്തവരുടെ തിരക്കഥയാണ് നാടകത്തിന് പിന്നിലുണ്ടായതെങ്കില്‍ പോലും മതവികാരം വ്രണപ്പെടുത്തി കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടോ എന്നത് പരിശോധിക്കണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. 

പ്രിന്‍സിപ്പളിന്റെ കാബിനില്‍ നടന്ന ചര്‍ച്ചയില്‍ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് തുടര്‍ നടപടികളുണ്ടാവുമെന്നും സംസ്ഥാന കലോത്സവ വേദിയില്‍ ഇതേ രീതിയില്‍ അവതരിപ്പിക്കില്ലെന്നും മാറ്റങ്ങളുണ്ടാകുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. 

കഥാകൃത്ത് ഉണ്ണി.ആര്‍ എഴുതിയ 'വാങ്കു'മായി നാടകത്തിന് ആശയ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും നാടകത്തില്‍ കയറിക്കൂടിയ പല പ്രയോഗങ്ങളും ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു. കിത്താബ് എന്ന പേരു പോലും ഔചിത്യപരമായിരുന്നില്ല എന്ന് സമ്മതിച്ച സ്‌കൂള്‍ അധികൃതര്‍ സ്‌ക്രിപ്റ്റ് എഴുത്തിലും വിഷയ നിര്‍ണ്ണയത്തിലും സംഭവിച്ച പിഴവുകള്‍ പരിശോധിക്കുമെന്നും പൊതുതാത്പര്യം കൂടി പരിഗണിച്ച് ആവശ്യമായ തുടര്‍നടപടികള്‍ ഉണ്ടാവുമെന്നും ഉറപ്പുനല്‍കി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved