Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , » സീറതുന്നബി അക്കാദമിക് കോണ്‍ഫറന്‍സ്: സന്ദേശ പ്രയാണം 10ന് ആരംഭിക്കും.

സീറതുന്നബി അക്കാദമിക് കോണ്‍ഫറന്‍സ്: സന്ദേശ പ്രയാണം 10ന് ആരംഭിക്കും.

Written By Muhimmath News on Thursday, 1 November 2018 | 18:03

തൃക്കരിപ്പൂര്‍: റബീഉല്‍ അവ്വലില്‍ മുത്ത് നബി യുടെ ജന്മദിന ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സിന്റെ പ്രചാരണ ഭാഗമായി സംഘടിപ്പിക്കുന്ന സന്ദേശ പ്രയാണം ഈ മാസം പത്തിന് പ്രയാണമാരംഭിക്കും.
തൃക്കരിപ്പൂര്‍ ബീരിച്ചേരി മഖാമു സിയാറത്തോടെ ആരംഭിക്കുന്ന ജാഥ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ നേതൃത്വം നല്‍കും.
മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി 13ന് മഞ്ചേശ്വരത്ത് സമാപിക്കും.

വിവിധ കേന്ദ്രങ്ങളില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തും. മുത്ത് നബി യുടെ സീറ ആസ്പദിച്ച് സാഹിത്യോത്സവ് പ്രതിഭകളുടെ സീറാ പാരായണവും അരങ്ങേരും. മുപ്പത്തി മൂന്ന് അംഗ സന്നദ്ധ സേനയും ജില്ലാ ഡിവിഷന്‍ ഭാരവാഹികളും ജാഥയെ അനുഗമിക്കും. കോണ്‍ഫറന്‍സ് ബോര്‍ഡ് അന്തിമ രൂപം നല്‍കി.


യോഗത്തില്‍  ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ സഖാഫി, അദ്ധ്യക്ഷത വഹിച്ചു. സ്വാദിഖ് ആവളം, സിദ്ദീഖ് പൂത്തപ്പലം, അബ്ദുല്‍ റഹിമാന്‍ സഖാഫി ചിപ്പാര്‍, റസാഖ് സഖാഫി കോട്ടക്കുന്ന്, മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഹാരിസ് ഹിമമി സഖാഫി, അസീസ് സഖാഫി, അബ്ദുല്‍ റഹിമാന്‍ സഖാഫി പൂത്തപ്പലം, അബ്ദുല്‍ റഹിമാന്‍ എരോല്‍, ഫാറൂഖ് കുബണൂര്‍, ശകീര്‍ പെട്ടിക്കുണ്ട്. ശിഹാബ് പാണത്തുര്‍, ഫാറൂഖ് പൊസോട്ട്, കെ.എം.കളത്തൂര്‍ സംബഡിച്ചു.

നവബര്‍ 15 ന് രാവിലെ മുതലാണ് സീറത്തുന്നബി അക്കാദമിക്ക് സെമിനാര്‍ നടക്കുന്നത്. വൈകീട്ട് ഫാറൂഖ് നഈമിയുടെ മദ്ഹുറസൂല്‍ പ്രഭാഷണത്തോടെ സമാപിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved