Latest News :
Home » , , » സീറതുന്നബി അക്കാദമിക് കോണ്‍ഫറന്‍സ്: സന്ദേശ പ്രയാണം ശനിയാഴ്ച ആരംഭിക്കും.

സീറതുന്നബി അക്കാദമിക് കോണ്‍ഫറന്‍സ്: സന്ദേശ പ്രയാണം ശനിയാഴ്ച ആരംഭിക്കും.

Written By Muhimmath News on Friday, 9 November 2018 | 19:49

തൃക്കരിപ്പൂര്‍: ഈ മാസം 15ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സീറതുന്നബി അക്കാദമിക് കോണ്‍ഫറന്‍സിന്റെ പ്രചാരണ ഭാഗമായി സംഘടിപ്പിക്കുന്ന സന്ദേശ പ്രയാണം ശനിയാഴ്ച പ്രയാണമാരംഭിക്കും.

തൃക്കരിപ്പൂര്‍ ബീരിച്ചേരി മഖാം സിയാറത്തോടെ ആരംഭിക്കുന്ന ജാഥ ശനിയാഴ്ച തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ ഡിവിഷനുകളില്‍ പര്യാടനം പൂര്‍ത്തിയാക്കി കുണിയയില്‍ സമാപിക്കും.

ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ യാത്രയ്ക്ക് നേതൃത്വം നല്‍കും. ജാഥ 12 ന് വൈകീട്ട് മഞ്ചേശ്വരത്ത് സമാപിക്കും.

വിവിധ കേന്ദ്രങ്ങളില്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി, അദ്ധ്യക്ഷത വഹിച്ചു.
സ്വാദിഖ് ആവളം, സിദ്ദീഖ് പൂത്തപ്പലം, അബ്ദുല്‍ റഹിമാന്‍ സഖാഫി ചിപ്പാര്‍, റസാഖ് സഖാഫി കോട്ടക്കുന്ന്, മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഹാരിസ് ഹിമമി സഖാഫി, അസീസ് സഖാഫി, അബ്ദുല്‍ റഹിമാന്‍ സഖാഫി പൂത്തപ്പലം, അബ്ദുല്‍ റഹിമാന്‍ എരോല്‍, ഫാറൂഖ് കുബണൂര്‍, ശകീര്‍ പെട്ടിക്കുണ്ട്. ശിഹാബ് പാണത്തുര്‍, ഫാറൂഖ് പൊസോട്ട്, കെ.എം.കളത്തൂര്‍ പ്രഭാഷണം നടത്തും.

മുത്ത് നബി യുടെ സീറ ആസ്പദിച്ച് സാഹിത്യോത്സവ് പ്രതിഭകളുടെ സീറാ പാരായണവും അരങ്ങേരും. മുപ്പത്തി മൂന്ന് അംഗ സന്നദ്ധ സേനയും ജില്ലാ ഡിവിഷന്‍ ഭാരവാഹികളും ജാഥയെ അനുഗമിക്കും.

നവംബര്‍ 15ന് രാവിലെ മുതലാണ് സീറത്തുന്നബി അക്കാദമിക്ക് സെമിനാര്‍ നടക്കുന്നത്. വൈകീട്ട് ഫാറൂഖ് നഈമിയുടെ മദ്ഹുറസൂല്‍ പ്രഭാഷണത്തോടെ സമാപിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved