Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , , , , , , » പ്രവാചക പഠനങ്ങള്‍ക്ക് പുതിയ മുഖവുരകളെഴുതി സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സിന് സമാപനം

പ്രവാചക പഠനങ്ങള്‍ക്ക് പുതിയ മുഖവുരകളെഴുതി സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സിന് സമാപനം

Written By Muhimmath News on Friday, 16 November 2018 | 09:59

കാസര്‍കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സീറത്തുന്നബി അക്കാദമിക് സമ്മിറ്റ് കാസര്‍കോട് സമാപിച്ചു. രാവിലെ മുതല്‍ വിവിധ വേദികളിലായി നടന്ന സംഗമത്തില്‍ രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുമുള്ള ഗവേഷക വിദ്യാര്‍ഥികളും പഠിതാക്കളും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 

രാവിലെ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സമസ്ത മുശാവറ അംഗവും ജാമിഅ സഅദിയ്യ പ്രിന്‍സിപ്പളുമായ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍ കീ നോട്ട് അവതരിപ്പിച്ചു. 

മാണിക്കോത്ത് എ പി അബ്ദുല്ല മുസ് ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി , അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി സംസാരിച്ചു. സെമിനാറുകള്‍ക്ക് ഡോ ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, ഡോ ഹുസൈന്‍ രണ്ടത്താണി, ഡോ അബൂബക്കര്‍ നിസാമി, അബ്ദുല്‍ ബസീര്‍ സഖാഫി പിലാക്കല്‍, ഡോ മുഹമ്മദ് അസ്ഹരി പ്രസീഡിയം നിയന്ത്രിച്ചു. പ്രവാചക ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെ സ്പര്‍ശിക്കുന്ന അക്കാദമിക് മുപ്പത് പ്രബന്ധങ്ങളാണ് സെമിനാറില്‍ അവതരിപ്പിച്ചത്. 









സമാപന സമ്മേളനം കേരള മുസ് ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ അധ്യക്ഷതയുടെ സമസ്ത വൈസ് പ്രസിഡന്റ് ശിറിയ ആലികുഞ്ഞി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി മദ്ഹു റസൂര്‍ പ്രഭാഷണം നടത്തി. 










എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി,  മജീദ് ഫൈസി കടാങ്കോട്, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സഈദ് അലവി ഖാസിമി, കെ അബ്ദുല്‍ റശീദ് സഖാഫി, സി പി ഉബൈദുല്ലാ സഖാഫി സംസാരിച്ചു. സി കെ റാശിദ് ബുഖാരി സ്വാഗതം പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved