Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , , , , » സീറതുന്നബി അക്കാദമിക് കോണ്‍ഫറന്‍സിന് തുടക്കമായി

സീറതുന്നബി അക്കാദമിക് കോണ്‍ഫറന്‍സിന് തുടക്കമായി

Written By Muhimmath News on Thursday, 15 November 2018 | 11:44

കാസര്‍ഗോഡ്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സീറതുന്നബി അക്കാദമിക് കോണ്‍ഫറന്‍സിന് കാസര്‍കോട്ട് തുടക്കമായി. സമസ്ത മുശാവറ അംഗവും സഅദിയ്യ പ്രിന്‍സിപ്പലുമായ  ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. 

എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, തുടങ്ങിയവര്‍ സംബന്ധിച്ചു
 ഡോ. ഫാറൂഖ് നഈമി കൊല്ലം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, എന്‍.എം. സ്വാദിഖ് സഖാഫി, എന്‍ വി ്അബ്ദുറസാഖ് സഖാഫി, ഫൈസല്‍ അഹ്‌സനി ഉളിയില്‍, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, ഡോ. അബ്ദുല്‍ഗഫൂര്‍ അസ്ഹരി, ഡോ. മുഹമ്മദ് അസ്ഹരി, ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി, അബ്ദുല്‍ ബശീര്‍ സഖാഫി പിലാക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കും. 
വൈകീട്ട് നാല് മണിക്ക് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനത്തോടെ പരിപാടിക്ക് സമാപനം കുറിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved