വിദ്യാനഗര്‍: തെങ്ങുകയറ്റ തൊഴിലാളിയെ കിണറിന്റെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്‍ക്കള കോളനിയിലെ സതീശനെ (45)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ സതീശനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്. പരേതനായ സോമപ്പ -സരള ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഹരീഷന്, സാബു, അനി, സാജു, ലത, സൗമ്യ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.