Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page























ന്യൂഡല്‍ഹി: അഴിക്കോട് എംഎല്‍എ കെ.എം ഷാജിക്ക് നിയമസഭയിലെത്താമെന്ന് സുപ്രീം കോടതി. സ്‌റ്റേ ഓര്‍ഡറിന്റെ ബലത്തില്‍ എംഎല്‍എ ആയിരിക്കാനാണോ ആഗ്രഹിക്കുന്നതെന്നും കോടതി ചോദിച്ചു. വെള്ളിയാഴ്ച്ചയാണ് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് അവസാനിക്കുന്നത്. നിയമസഭയിലെത്താമെങ്കിലും ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ കഴിയില്ല.

മതത്തിന്റെ പേരില്‍ വോട്ടിന് ആഹ്വാനം ചെയ്യുന്നതും വ്യക്തിഹത്യ നടത്തുന്നതുമായ ലഘുലേഖകള്‍ പ്രചരിപ്പിച്ചതിനാണു എംഎല്‍എയെ അയോഗ്യനാക്കാന്‍ കാരണമായത്. എന്നാല്‍ വിധി നടപ്പാക്കല്‍ ഇതേ ബെഞ്ച് തന്നെ സ്റ്റേ ചെയ്തിരുന്നു. സുപ്രീംകോടതിയില്‍ അപ്പീലിന് അവസരം നല്‍കാനാണിത്. ഷാജിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയും സിപിഎമ്മിലെ എം വി നികേഷ്‌കുമാറിന്റെ ഹര്‍ജിയിലാണു ജസ്റ്റിസ് പി.ഡി. രാജന്റെ വിധി. എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. എന്നാല്‍ ഷാജി നികേഷിന് കോടതി ചെലവായ 50,000 രൂപ നല്‍കണം.

ഷാജിയും നികേഷും നേര്‍ക്ക് നേര്‍ പോരാടിയ 2016 ലെ തിരഞ്ഞെടുപ്പ് ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. മുസ്ലിം മതവിശ്വാസിയല്ലാത്തവര്‍ക്കു വോട്ട് ചെയ്യരുതെന്നു ആവശ്യപ്പെടുന്ന ലഘുലേഖ ഷാജിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ചെന്നും സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു ഹര്‍ജി.

Leave A Reply