Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
മാവിനക്കട്ട: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) മാവിനക്കട്ട യൂണിറ്റ് യൂത്ത് കൗണ്‍സില്‍ സമാപിച്ചു. 

വര്‍ത്തമാന ഇന്ത്യയില്‍ എസ് വൈ എസിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമാണെന്നു കൗണ്‍സില്‍  അഭിപ്രായപ്പെട്ടു. അല്‍ ഉസ്രത്തു ത്വയ്ബ ഖാഫിലത്തു ദഅവ പോലെയുള്ള പദ്ധതികള്‍ മനുഷ്യനെ ആത്മീയമായി സംസ്‌കരിക്കാനും സാധിച്ചു. സാന്ത്വന രംഗത്ത് യൂണിറ്റിന്റെ പ്രവര്‍ത്തനം വിലയിരുത്തി.

 നവംബര്‍ അവസാന വാരത്തില്‍ ദാറുല്‍ ഇഹ്‌സാനുമായി സഹകരിച്ച് കൊണ്ട്  യൂണിറ്റിന്റെ ബ്ലഡ് സെല്‍ ആയ 'ഒലീവ് ബ്ലഡ് സെല്‍' ന്റെ കീഴില്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കൗണ്‍സിലില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, വൈസ് പ്രെസിഡന്റുമാര്‍ മുസ്തഫ എന്‍ എം, അഷ്‌റഫ് പി എ, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ഐ എന്‍, സെക്രട്ടറിമാര്‍ അല്‍ത്താഫ് ഏണിയാടി, ഇബ്രാഹിം ബെള്ളിക, ഫിനാന്‍സ് സെക്രട്ടറി എ കെ എം അബ്ദുല്ല എന്നിവരെയും സര്‍ക്കിള്‍ കൗണ്‌സിലറായി അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, അബൂബക്കര്‍ ഐ എന്‍, എ കെ എം അബ്ദുല്ല, ഇഖ്ബാല്‍ ആലങ്കോട്, മുഹമ്മദ് കുഞ്ഞി ആലങ്കോട്, ഹമീദലി മാവിനക്കട്ട, ശരീഫ് ഹാജി മാവിനക്കട്ട, ശരീഫ് സൈനി, അല്‍ത്താഫ് ഏണിയാടി, ഇബ്രാഹിം ബെള്ളിക,മുഹമ്മദ് പീടിക എന്നിവരെയും എക്‌സിക്യൂട്ടീവ്  അംഗങ്ങളായി ഹൈദറലി എ ജി, ഹകീം, കരീം പി , മന്‍സൂര്‍, മുസ്തഫ കട്ടന്റടി, ഖലീല്‍,  അബ്ദുല്ല ടി കെ, മൊയ്ദു കര്‍ണൂര്‍, ഇബ്രാഹിം എന്‍ പി എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തില്‍ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി, മുസ്തഫ എന്‍ എം അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് റിട്ടേര്‍ണിംഗ് ഓഫീസര്‍ മുഹമ്മദ് കുഞ്ഞി നേതൃത്വം നല്‍കി.ഇക്ബാല്‍ ആലങ്കോട് സ്വാഗതവും അബൂബക്കര്‍ ഐ എന്‍ നന്ദിയും പറഞ്ഞു.

Leave A Reply