Monday, 5 November 2018

പന്നിപ്പാറ ബദര്‍ നഗര്‍ റോഡ് ഗതാഗത യോഗ്യമാക്കണം: എസ്.വൈ.എസ്

വിദ്യാനഗര്‍ : പന്നിപ്പാറയില്‍ നിന്നും ചെട്ടുക്കുഴിയിലേക്ക് നൂറുകണക്കിന് ആളുകള്‍ ദിവസവും യാത്ര ചെയ്യുന്ന ബദര്‍ നഗര്‍ എം.ജി റോഡ് റീ ടാര്‍ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് എസ്.വൈ.എസ് ബദര്‍ നഗര്‍ യൂണിറ്റ് യൂത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണി കഴിപ്പിച്ച പ്രസ്തുത റോഡില്‍ കുണ്ടും കുഴിയും പ്രത്യക്ഷപ്പെട്ടതിനാല്‍ ഇതു വഴി യാത്ര ചെയ്യുന്ന സ്‌കൂള്‍,മദ്രസാ വിദ്യാര്‍ത്ഥികളടക്കമുള്ള നിരവധി യാത്രക്കാരാണ് വളരെ ദുരിതം അനുഭവിക്കുന്നതെന്നും യോഗം വിലയിരുത്തി.

യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷം വഹിച്ചു മുഹമ്മദ് മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു റിട്ടേണിംഗ് ഓഫീസര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് പുതീയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ (പ്രസിഡന്റ്)
മുഹമ്മദ് സി.എ,(സ്വാന്ത്വനം) ഖലീല്‍ (സാമൂഹ്യ ക്ഷേമം) ഷൗക്കത്തലി (ജനറല്‍ സെക്രട്ടറി)
ഹസൈനാര്‍.എ (ഓര്‍ഗനൈസിംഗ് സെക്രട്ടറി)
മൂസ സി.എം (ദഅ്‌വ സെക്രട്ടറി) മൊയ്തീന്‍ സി.എം ( ഫിനാന്‍സ് സെക്രട്ടറി) ഇബ്രാഹിം എം.പി,അബ്ബാസ് സി.എ,മൊയ്തു പി.എം,മുഹമ്മദ് സി.എ (പ്രവര്‍ത്തക സമിതി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഷൗക്കത്തലി സ്വാഗതവും അബൂ സഹ്‌ല നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: