Latest News :
Home » , » ചിത്താരി ഉസ്താദ്, എ.കെ. ഉസ്താദ് അനുസ്മരണവും ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും ഞായറാഴ്ച പൂച്ചക്കാട്

ചിത്താരി ഉസ്താദ്, എ.കെ. ഉസ്താദ് അനുസ്മരണവും ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും ഞായറാഴ്ച പൂച്ചക്കാട്

Written By Muhimmath News on Friday, 2 November 2018 | 09:56

ബേക്കല്‍: എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ ജലാലിയ്യ സമിതിയുടെ ആഭിമുഖ്യത്തില്‍  സമസ്ത കേരള ജംഇയ്യതുല്‍ ഉലമ യുടെ നേതാക്കളായിരുന്ന കന്‍സുല്‍ ഉലമ ചിത്താരി കെ.പി.ഹംസ മുസ്ലിയാര്‍, നിബ്രാസുല്‍ ഉലമ എ.കെ.അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ എന്നീ മഹാന്‍മാരുടെ അനുസ്മരണവും മാസാന്ത ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന മജ്‌ലിസ്സും നവംബര്‍ നാലിന് വൈകുന്നേരം 4 മണിക്ക് പൂച്ചക്കാട് മദീനത്തുല്‍ ഉലും സുന്നി മദ്രസ്സയില്‍  നടക്കും.

ജലാലിയ്യ ദിക്ര്‍, സ്വലാത്ത്, അനുസ്മരണം, ഖുര്‍ആന്‍ പാരായണം, ഉല്‍ബോധനം തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിക്കും.


ജലാലിയ്യ ദിക്ര്‍ ഹല്‍ഖയ്ക്ക് സി.കെ.അബ്ദുല്‍ ഹമീദ് സഖാഫി കല്ലൂരാവി, സൈനുല്‍ ആബിദ് സഖാഫി മൗവ്വല്‍, മുഹമ്മട്‌നൗഫല്‍ സഅദി പരയങ്ങാനം, ഉമര്‍ സഖാഫി മൗവ്വല്‍ നേതൃത്വം നല്‍കും. 
സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അമാനി കൊടുവള്ളി സമാപന കൂട്ട് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. ബി.കെ അഹമ്മദ് മുസ്ലിയാര്‍ കുണിയ അനുസ്മരണ പ്രഭാഷണം നടത്തും.
അഷറഫ് കരിപ്പൊടി ,പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി,അലി പൂച്ചക്കാട്.ബി.എം.എ മജീദ് മൗവ്വല്‍ അബൂബക്കര്‍ മദനി മൗവ്വല്‍, നൂറുദ്ധിന്‍ സഖാഫി ബേക്കല്‍, കെ.പി.മുഹമ്മദ് ഹാജി പൂച്ചക്കാട് തുടങ്ങിയ ജില്ല, സോണ്‍, സര്‍ക്കിള്‍ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved