Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page























ഉളിയത്തടുക്ക: പുനസംഘടനാ ഭാഗമായി നടന്ന പുളിക്കൂര്‍ യൂണിറ്റ് യൂത്ത് കൗണ്‍സില്‍ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനത്തോടെ സമാപിച്ചു. 
   
പി എം താജുദ്ദീന്റെ അധ്യക്ഷതയില്‍ സോണ്‍ എസ് വൈ എസ് ഉപാധ്യക്ഷന്‍ മുനീര്‍ സഅദി നെല്ലിക്കുന്ന് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ റിട്ടേണിങ് ഓഫീസര്‍ അബ്ദുല്‍ സത്താര്‍ പട്‌ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ആസിഫ് ഹിമമി റിപ്പോര്‍ട്ടും യൂണിറ്റ് ജനറല്‍ സെക്രട്ടറി പി എ ഇബ്രാഹീം സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ ഫിനാന്‍സ് സെക്രട്ടറി ബശീര്‍ പുളിക്കൂര്‍, കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് അബ്ദുല്ല ഹാജി പെരിയടുക്കം, അബ്ദുല്‍ ലത്തീഫ് പള്ളം, അശ്രഫ് തലശ്ശേരി എന്നിവര്‍ അനുമോദന പ്രസംഗം നടത്തി. 

   പുളിക്കൂര്‍ യൂണിറ്റ് എസ് വൈ എസ് ഭാരവാഹികളായി ആസ്വിഫ് ഹിമമി (പ്രസിഡന്റ്) പി എ ഇബ്രാഹീം തായല്‍ വളപ്പ് (ജനറല്‍ സെക്രട്ടറി) പി എം താജുദ്ദീന്‍ നെക്കര (ട്രഷറര്‍) ഹസൈനാര്‍ ഗോവ, അബ്ദുല്‍ ഹമീദ് (വൈ. പ്രസി) സിറാജുദ്ദീന്‍ പുളിക്കൂര്‍, മുഹമ്മദ് കുഞ്ഞി പി പി (സെക്രട്ടറിമാര്‍) അശ്‌റഫ് തലശ്ശേരി, മുസ്ഥഫ എര്‍മു, റാശിദ് പുളിക്കൂര്‍, ശരീഫ് പെരിയടുക്ക (അംഗങ്ങള്‍) എന്നിവരെ തെരെഞ്ഞെടുത്തു. 

        സാന്ത്വന പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും അല്‍ ഉസ്‌റ, ഖാഫില എന്നിവ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു.  

Leave A Reply