Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , , » ത്വാഹാ മസ്ജിദ് ഉദ്ഘാടനവും സാംസ്‌കാരിക-ആത്മീയ സംഗമവും ഇന്ന്

ത്വാഹാ മസ്ജിദ് ഉദ്ഘാടനവും സാംസ്‌കാരിക-ആത്മീയ സംഗമവും ഇന്ന്

Written By Muhimmath News on Friday, 30 November 2018 | 10:46
























മുന്നൂര്‍: മുന്നൂര്‍ കെ.സി.എം. നഗറില്‍ പണിത ത്വാഹാ മസ്ജിദ് ഉദ്ഘാടനവും സാംസ്‌കാരിക-ആത്മീയ സംഗമവും നവംബര്‍ 30 വെള്ളിയാഴ്ച നടക്കും.

മസ്ജിദ് ഉദ്ഘാടനം വൈകിട്ട് 3.30ന് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും. താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, ശൈഖുന അബ്ദുല്‍ അസീസ് മുസ്ലിയാര്‍ അംഗഡിമുഗര്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ പരപ്പനങ്ങാടി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. 

ഖത്വീബ് അബൂബക്കര്‍ സിദ്ദീഖ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, സിറാജുദ്ദീന്‍ ഫൈസി ചേരാല്‍, അബ്ദുല്‍ ഹമീദ് സഖാഫി കയ്യാര്‍, മുഹമ്മദ് സഖാഫി എരുതുംകല്ല്, അബ്ദുല്‍ ഹമീദ് മദനി മച്ചംപാടി, റാശിദ് ഹിമമി സഖാഫി പള്ളത്തൂര്‍, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, അബൂബക്കര്‍ മുസ്ലിയാര്‍, ജമാഅത്ത് പ്രസിഡന്റ് അശ്‌റഫ് എം.പി, ജമാഅത്ത് സെക്രട്ടറി മുഹമ്മദ്കുഞ്ഞി, മുഹമ്മദ് കെ.സി.എം, മുഹമ്മദ് മുസ്ലിയാര്‍ അജികുമാര്‍, എം.കെ. അമീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അബ്ബാസ് മൊഗര്‍ സ്വാഗതം ആശംസിക്കും. ജമാഅത്ത് പ്രിസിഡന്റ് എം.പി. അശ്‌റഫിന്റെ അധ്യക്ഷതയില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അശ്‌റഫ് ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ വിവിധ രാഷ്ട്രീയ- മതനേതാക്കള്‍ സംബന്ധിക്കും.

മഗ് രിബ് നിസ്‌കാരാനന്തര നടക്കുന്ന ആത്മീയ സംഗമത്തിന് സയ്യിദ് അഹ്മദ് മുക്താര്‍ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. ഹാരിസ് ഹിമമി സഖാഫി പരപ്പ ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും. തബറുക്ക് വിതരണത്തോടെ പരിപാടി സമാപിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved