Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » » ട്രെയിനില്‍ നിന്നും തെറിച്ചുവീണ 13 കാരി പരിക്കുകളോടെ രക്ഷപ്പെട്ടു

ട്രെയിനില്‍ നിന്നും തെറിച്ചുവീണ 13 കാരി പരിക്കുകളോടെ രക്ഷപ്പെട്ടു

Written By Muhimmath News on Saturday, 17 November 2018 | 12:50

കാസര്‍ഗോഡ്: ട്രെയിനില്‍ നിന്നും തെറിച്ചു വീണ് 13 കാരി പരിക്കുകളോടെ രക്ഷപ്പെട്ടു. ആന്ധ്രപ്രദേശ് സ്വദേശിനിയായ നഫീസ (13) ആണ് രാവിലെ 9.30 മണിയോടെ കണ്ണൂര്‍ - മംഗളൂരു പാസഞ്ചര്‍ ട്രെയിനില്‍ നിന്നും തെറിച്ചു വീണത്.

കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. ഉപ്പളയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ട്രെയിന്‍കാസറഗോഡ് സ്റ്റേഷനില്‍ എത്തികൊണ്ടിരിക്കെ വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടി പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

റെയില്‍വേ പൊലീസും യാത്രക്കാരും ചേര്‍ന്ന് ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരുടെ സഹായത്തോടെ പെണ്‍കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളുണ്ട്. കുട്ടിയുടെ കൂടെ ഉളളവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved